ADVERTISEMENT

തെന്നിന്ത്യയിൽ നയൻതാരയോളം ആരാധകരുള്ള മറ്റൊരു അഭിനേത്രി നിലവിലില്ല. ഇന്ന് നയൻസും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. വീടുകളോട് നയൻസിന് പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നുന്നു. കാരണം സിനിമയിലെത്തിയ കാലം മുതൽ ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരു ശതമാനം തെന്നിന്ത്യയിൽ പലയിടത്തും വീടുകൾ വാങ്ങാൻ താരം ഉപയോഗിച്ചു.

ഹൈദരാബാദിൽ അത്യാഡംബരപൂർവമായ രണ്ടു വീടുകളാണ് നയൻതാരയ്ക്കുള്ളത്. മുൻനിര തെലുങ്ക് താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഇടമായ ബൻജാര ഹിൽസിലാണ് ഈ പ്രീമിയം അപ്പാർട്ട്മെന്റുകൾ എന്നാണ് വിവരം. ഇവയിൽ ഒന്നിലാണ് നിലവിൽ നയൻതാരയുടെ താമസം. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് വീടിന്റെ കാഴ്ചകൾ ആരാധകരിലേക്കെത്തുന്നത്. 

nayanthara-house

ഫൈസ്റ്റാർ ഹോട്ടൽ സ്യൂട്ടുകളെക്കാൾ സൗകര്യങ്ങളോടെയാണ്  ഹൈദരാബാദിലെ അപ്പാർട്ട്മെന്റുകൾ നയൻതാര ഒരുക്കിയിരിക്കുന്നത്. ഇവ രണ്ടും പത്ത് കോടിക്ക് മുകളിൽ വില വരുന്നവയാണ്. പ്രധാന അപ്പാർട്ട്മെന്റിന് ഇന്റീരിയർ വർക്കുകൾ അടക്കം 15 കോടിക്ക് മുകളിൽ വിലമതിപ്പുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. പല പ്രദേശങ്ങളിൽ നിന്നായി എത്തിച്ച അമൂല്യമായ കലാസൃഷ്ടികൾ നിറച്ചാണ് പ്രധാന അപ്പാർട്ട്മെന്റിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. 

nayanthara-house-mother

ഹൈദരാബാദിലെ അപ്പാർട്ട്മെന്റുകൾക്ക് പുറമേ ചെന്നൈയിൽ രണ്ട് 4 BHK വീടുകളും നയൻതാരയ്ക്കുണ്ട്. കേരളത്തിലെ കുടുംബവീടും  കൈമാറ്റം ചെയ്തിട്ടില്ല.

nayanthara-family

2021ലാണ് ചെന്നൈയിലെ വീടുകൾ താരം സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പോഷ് റസിഡൻഷ്യൽ ഏരിയയായ പോയസ് ഗാർഡൻ ഏരിയയിലാണ് വീടുകൾ.  മുൻമുഖ്യമന്ത്രി ജയലളിതയുടെ വീട്, സൂപ്പർസ്റ്റാർ രജനികാന്ത്, ധനുഷ് എന്നിവരുടെയെല്ലാം വീടുകൾ ഇവിടെയാണ്. ഇവയിൽ വിഘ്നേഷുമൊത്ത് വാങ്ങിയ വീട്ടിലാവും വിവാഹശേഷം ഇരുവരും  താമസിക്കുക എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ഈ വീടുകളുടെ വില എത്രയെന്ന് കൃത്യമായി വെളിവായിട്ടില്ലെങ്കിലും രണ്ടു വീടുകൾക്കും ചേർത്ത് നൂറുകോടിക്കടുത്ത് വിലമതിപ്പുണ്ട്.

English Summary- Lady Superstar Nayanthara Real Estate Assets

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com