ഇന്നലെയായിരുന്നു ആരാധകര്‍ കാത്തിരുന്ന നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം. ചെന്നൈയിലെ ആഡംബര റിസോര്‍ട്ടില്‍ അത്യാഢംബരപൂര്‍ണമായ വിവാഹത്തില്‍ ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തിരുന്നു.
വിവാഹ ദിനത്തില്‍ നയന്‍താര വിഘ്‌നേഷിന് നല്‍കിയ വിവാഹസമ്മാനങ്ങളാണ് ഫിലിം ടൗണിലെ പുതിയ ചര്‍ച്ച. ഇരുപത് കോടി രൂപയുടെ ബംഗ്ലാവാണ് നയന്‍താര വിഘ്‌നേഷിന് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാവിന്റെ ഡോക്യുമെന്റേഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ എന്നാണ് വിവരം. വിഘ്‌നേഷിന്റെ പേരില്‍ തന്നെയാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അത്യാഢംബരമായ ഈ വസതി കൂടാതെ വിഘ്‌നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് 30 പവനോളം സ്വര്‍ണാഭരണങ്ങളും നയന്‍താര സമ്മാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് നയന്‍താര അണിഞ്ഞ ആഭരണങ്ങള്‍ വിക്കി സമ്മാനിച്ചതാണെന്നും ഈ ആഭരണങ്ങള്‍ കൂടാതെ 5 കോടിയുടെ വജ്ര മോതിരവും വിക്കിയുടെ സമ്മാനങ്ങളിലുള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിനായി താരങ്ങള്‍ മഹാബലിപുരത്തെ 129 മുറികളോട് കൂടിയ റിസോര്‍ട്ട് മുഴുവനായി ബുക്ക് ചെയ്യുകയായിരുന്നു. വിവാഹ റിസപ്ഷനും ഇതേ ഹോട്ടലിലാവും എന്നാണ് സൂചന. ഈ ആഴ്ച അവസാനം വരെയാണ് റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്. തിരുപ്പതിയിലാണ് ആദ്യം വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും ഇവിടേക്ക് ഒരുപാട് പേരെ ക്ഷണിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ അവസാന നിമിഷം മാറ്റുകയായിരുന്നു. രജനീകാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, സാമന്ത തുടങ്ങിയ സിനിമാ താരങ്ങള്‍ക്ക് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
English Summary- Nayanthara Gifted Luxury House for Vignesh Sivan; Report Says