മകള്‍ വരച്ച ചിത്രം അതേപടി വീട്ടിൽ യാഥാർഥ്യമാക്കി ട്വിങ്കിള്‍ ഖന്ന!

twinkle-kiara
ചിത്രങ്ങൾക്ക് കടപ്പാട്- Instagram @twinklerkhanna
SHARE

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് എഴുത്തുകാരിയും മുന്‍ ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്ന. വീട്ടുവിശേഷങ്ങളും കുട്ടികളുടെ കുസൃതികളുമൊക്കെ ട്വിങ്ക്വിള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുന്നത്. ഇളയ മകള്‍ നിതാര വരച്ച ഒരു ചിത്രം അതേപോലെതന്നെ ട്വിങ്കിള്‍ തന്റെ വീട്ടിലൊരുക്കിയിരിക്കുന്നതാണ് വിഡിയോ. മകള്‍ വരച്ച ഒരു മുറിയുടെ സ്‌കെച്ച് ഉപയോഗിച്ച് അതേപടി മുറി ഡിസൈന്‍ ചെയ്തിരിക്കുകയാണ് ട്വിങ്കിള്‍.

'തന്റെ കുഞ്ഞുമകള്‍ വരച്ച ചിത്രം തന്റെ മന്ത്രവടി ഉപയോഗിച്ച് താന്‍ യാഥാര്‍ഥ്യമാക്കി'യെന്നായിരുന്നു ട്വിങ്കിള്‍ വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ട്വിങ്കിളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മകളുടെ സ്‌കെച്ചിന് കിട്ടാവുന്ന ഏറ്റവും നല്ല പ്രോത്സാഹനമാണിതെന്നാണ് ഭൂരിഭാഗം കമന്റുകളും.

നിതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ട്വിങ്ക്വിള്‍ ധാരാളമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. മകള്‍ക്കായി പാന്‍കേക്ക് തയ്യാറാക്കുന്നതിന്റെയും മകള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായി ക്യാപ്ഷനുകളും താരം എഴുതിയിടാറുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കൂടാതെ ഭര്‍ത്താവും ഹോളിവുഡ് നടനുമായ അക്ഷയ് കുമാറിനൊപ്പമുള്ള മനോഹരനിമിഷങ്ങളും ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 2001ലായിരുന്നു അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയുമായുള്ള വിവാഹം. നിതാരയെ കൂടാതെ ആരവ് എന്ന് പേരുള്ള ഒരു മകനും ദമ്പതികള്‍ക്കുണ്ട്.


English Summary- Twinkle Khanna Turns Bedroom Drawing to Reality

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}