ADVERTISEMENT

മുംബൈയിൽ ഒരു വീട് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മുംബൈ നഗരത്തിൽ അമിതാഭ് ബച്ചൻ സ്വന്തമാക്കുന്ന ഏഴാമത്തെ വീടാണ് ഇത്. പാർഥിനോൺ സൊസൈറ്റി കെട്ടിടത്തിന്റെ 31 ാം നിലയിൽ സ്ഥിതിചെയ്യുന്ന 12000 ചതുരശ്ര അടി വിസ്തീർണ്ണള്ള അപ്പാർട്ട്മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

bigb-flat
© parthenonhomes

നിലവിൽ മുംബൈയിലെ ജുഹുവിലുള്ള ജൽസ എന്ന വീട്ടിലാണ് ബിഗ്ബിയുടെ താമസം. പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയെങ്കിലും ഇവിടേക്ക് ബച്ചൻ കുടുംബം താമസം മാറില്ല എന്നാണ് വിവരം. നിക്ഷേപ ആവശ്യങ്ങൾക്കായാണ് പുതിയ വീട് വാങ്ങിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അപ്പാർട്ട്മെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും കെട്ടിടത്തിന്റെ നിർമ്മാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം നാലു കിടപ്പുമുറികളാണ് ഇവിടുത്തെ അപ്പാർട്ട്മെന്റുകളിൽ ഉള്ളത്.

big-b-house

പ്രത്യേക പൂജാമുറിയും ഒരുക്കിയിട്ടുണ്ട്. അറബിക്കടലിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ബാൽക്കണിയും ഉൾപ്പെടുത്തിയിരിക്കുന്നു. ജിം, സ്വിമ്മിങ് പൂൾ, വിശാലമായ പൂന്തോട്ടം, ബാങ്ക്വറ്റ് ഹാൾ, യോഗ റൂം, മിനി തിയേറ്റർ, ബാർബേക്യു പിറ്റ്, സ്പാ ഇങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളാണ് താമസക്കാർക്കായി പാർഥിനോൺ കെട്ടിടത്തിൽ ഒരുങ്ങിയിരിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.  എന്നാൽ 14 കോടി മുതൽ മുകളിലേക്കാണ് ഇവിടുത്തെ  ഫ്ലാറ്റുകളുടെ വില എന്നാണ് വിവരം.

bigb-flat-pool
© parthenonhomes

2021 ലാണ് താരം അവസാനമായി മുംബൈയിൽ ഒരു വീട് സ്വന്തമാക്കിയത്. അന്ധേരിയിലെ അറ്റ്ലാൻഡിസ് എന്ന 34 നില കെട്ടിടത്തിലെ  27 - 28 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് അത്. 31 കോടി മുടക്കിയാണ് ബിഗ് ബി അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മാത്രം 62 ലക്ഷം രൂപയും താരം ചെലവഴിച്ചു. ഇപ്പോൾ ഈ അപ്പാർട്ട്മെന്റ് ബോളിവുഡ് നടി  കൃതി സനോണിന് രണ്ടു വർഷത്തെ വാടക കരാറിൽ കൈമാറിയിരിക്കുകയാണ്. 

big-b-house-jalsa

 നിലവിൽ ബച്ചൻ കുടുംബം താമസിക്കുന്ന ജൽസ എന്ന ബംഗ്ലാവ് 10000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. 100കോടിക്കും 120 കോടിക്കും ഇടയിലാണ് ബംഗ്ലാവിന്റെ മതിപ്പുവില. 2013ൽ ജൽസയ്ക്ക് പിന്നിലായി 60 കോടിയുടെ മറ്റൊരു ബംഗ്ലാവും ബച്ചൻ സ്വന്തമാക്കി.  കുടുംബവീടായ പ്രതീക്ഷ, ജനക്, വത്സ എന്നിവയാണ് ബിഗ്ബിയുടെ മുംബൈയിലെ മറ്റു വസതികൾ.

English Summary- Big B Bought new flat in Mumbai for Investment- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com