ADVERTISEMENT

ആയിരക്കണക്കിന് കോടികളുടെ വൻകിട കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പല രാജ്യങ്ങളും പരസ്പരം മത്സരിക്കുന്നുണ്ട്. അവയ്ക്കൊപ്പം കിടപിടിക്കത്തക്ക കെട്ടിടങ്ങൾ പട്ടികയിൽ ഇല്ലെങ്കിലും കോടികൾ ചിലവിട്ടു നിർമ്മിച്ച വീടുകൾ ഇന്ത്യയിൽ കുറവല്ല. ആകൃതി കൊണ്ടും വിലമതിപ്പുകൊണ്ടും വേറിട്ടു നിൽക്കുന്ന ആഡംബര ബംഗ്ലാവുകൾ ഇന്ത്യയിലെ സമ്പന്നരുടെ ഉടമസ്ഥതയിലുണ്ട്. അവയിൽ ചിലത്  :

 

antilia-ambani

ആന്റീലിയ

antilia

ഇന്ത്യയിലെ കോടികൾ വിലമതിക്കുന്ന വീടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം മുകേഷ് അംബാനിയുടെ ആന്റീലിയയ്ക്കു തന്നെയാണ്. ഷിക്കാഗോയിൽ നിന്നുമുള്ള ആർക്കിടെക്മാർ വിഭാവനം ചെയ്ത ബംഗ്ലാവിന് 6000 കോടിക്കും 12000 കോടിക്കുമിടയിൽ വിലമതിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്.

antilia-ambani-house-pooja

ഇന്ത്യയിലെ ഏറ്റവും വില മതിപ്പുള്ള വീട് എന്നതിലുപരി ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ രണ്ടാം സ്ഥാനവും 27 നിലകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ബ്രഹ്മാണ്ഡ വസതി സ്വന്തമാക്കിയിട്ടുണ്ട്. 80 പേരെ ഉൾകൊള്ളിക്കാവുന്ന സിനിമാ തിയറ്റർ, സലൂൺ, സ്വിമ്മിങ് പൂൾ എന്തിനേറെ ഐസ്ക്രീം പാർലർ വരെ ആന്റീലിയയിൽ ഒരുക്കിയിരിക്കുന്നു.

 

ജെ കെ ഹൗസ്

Anil Ambani

റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം സംഗാനിയയുടെ ജെ കെ ഹൗസ് എന്ന വീടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 6000 കോടിയാണ് ജെ.കെ ഹൗസിന്റെ വിലമതിപ്പ്. ഉയരത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ വീടുകളിൽ രണ്ടാം സ്ഥാനത്തുള്ള ഈ വീട്ടിൽ 30 നിലകളാണുള്ളത്. ഇവയിൽ ആറെണ്ണം പാർക്കിങ്ങിനായി മാത്രം മാറ്റിവച്ചിരിക്കുന്നു. വീടിന്റെ ആകെ വിസ്തീർണ്ണം 16,000 ചതുരശ്ര അടിയാണ്.   

 

അബോഡ്

അനിൽ അംബാനിയുടെ അബോഡ് എന്ന ആഡംബര വസതി 70 മീറ്റർ ഉയരമുള്ളതാണ്.  5000 കോടിയാണ് അബോഡിനായി അനിൽ അംബാനി ചെലവാക്കിയിരിക്കുന്നത്. കുടുംബത്തിലെ പിൻതലമുറക്കാർക്കായി ഓരോ നിലകൾ വീതം ഇവിടെ ഒരുക്കിയിട്ടുണ്ട്. 16000 ചതുരശ്ര അടിയാണ് വീടിന്റ ആകെ വിസ്തീർണ്ണം. ഏറ്റവും മുകൾത്തട്ടിൽ ഹെലിപ്പാഡും ഹെലികോപ്റ്റർ പാർക്കിങ്ങിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

sharukh-house-covered

 

ജാതിയ

425 കോടി വിലമതിപ്പുള്ള ജാതിയ ബംഗ്ലാവാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനായ കെഎം ബിർളയുടെ ഉടമസ്ഥതയിലുള്ള ഈ വീട് മുംബൈയിലെ മലബാർ ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. 31,495 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിൽ 20 കിടപ്പുമുറികളുണ്ട്. ഭിത്തിയുടെ കവറിങ്ങിലും സീലിങ്ങിലും പൂർണ്ണമായും ബർമ്മ തേക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

 

മന്നത്ത്

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ 200 കോടി രൂപ വിലമതിക്കുന്ന മന്നത്ത് എന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് മുംബൈയിലെ ബാന്ദ്ര ഏരിയയിലാണ്. പരമ്പരാഗത ശൈലിയും കന്റെംപ്രറി ഡിസൈനുകളും സംയോജിപ്പിച്ചാണ് ആറുനിലകളുള്ള ബംഗ്ലാവിന്റെ നിർമ്മാണം. ഷാറുഖ് ഖാനെ കാണാനാകുമെന്ന പ്രതീക്ഷയിൽ ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന ഇവിടം ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമായും അറിയപ്പെടുന്നു.

 

ജിൻഡാൽ ഹൗസ്

രാഷ്ട്രീയ നേതാവും വ്യവസായിയുമായ നവീൻ ജിൻഡാലിന്റെ വസതിയും ഇന്ത്യയിലെ വിലയേറിയ വീടുകളുടെ പട്ടികയിൽ മുനിരയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ലീഫി ലൂട്യൻസ് ബംഗ്ലാവ് സോണിലാണ് ജിൻഡാൽ ഹൗസ് സ്ഥിതി ചെയ്യുന്നത്. മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവിന്റെ വിലമതിപ്പ് 125 കോടിക്കും 150 കോടിക്കുമിടയിലാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

English Summary- Most Expensive Houses in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com