ADVERTISEMENT

ദക്ഷിണേന്ത്യയിലെ സെലിബ്രിറ്റിയാണെങ്കിൽ ഹൈദരാബാദിൽ ഒരു വീട് സ്വന്തമായി ഉണ്ടാവുക എന്നത് സ്റ്റാറ്റസ് സിംബലായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ടോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഹൈദരാബാദ്. ജൂബിലി ഹിൽസിലും ബൻജാര ഹിൽസിലുമാണ് മുൻനിര താരങ്ങൾ വീട് സ്വന്തമാക്കിയിരിക്കുന്നത്. 

അല്ലു അർജുൻ

allu-arjun-family

മറ്റ് സെലിബ്രിറ്റി വീടുകളെ അപേക്ഷിച്ച് ഹൈദരാബാദിലെ ഏറ്റവും ചെലവേറിയ വീട് അല്ലു അർജുന്റേതാണ്. നൂറു കോടി വിലമതിപ്പുള്ള ബംഗ്ലാവാണിത്. ഒരേസമയം സൗന്ദര്യവും ലാളിത്യവും സംയോജിപ്പിച്ചാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. രണ്ട് ഏക്കർ വരുന്ന സ്ഥലത്താണ് 8000 ചതുരശ്രഅടിയുള്ള വീട് സ്ഥിതി ചെയ്യുന്നത്. എന്റർടൈൻമെന്റ് റൂം, വിശാലമായ പൂന്തോട്ടം എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. വലിയ ഹാളിന്റെ വലിപ്പമുള്ള ലിവിങ് റൂമാണ് എടുത്തു പറയേണ്ട പ്രത്യേകത.

 

prabhas

പ്രഭാസ് 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയിലാകമാനം കോടിക്കണക്കിന് ആരാധകരെ നേടിയ ടോളിവുഡ് താരം പ്രഭാസിന്റെ വീട് 60 കോടി വിലമതിപ്പുള്ളതാണ്. ജൂബിലി ഹിൽസിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ജിം, വിശാലമായ ഗാർഡൻ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. താരത്തെപ്പോലെ തന്നെ ലാളിത്യത്തിന് പ്രാധാന്യം നൽകിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

 

നാഗാർജുന

ram-charan-hous

ടോളിവുഡ് താരരാജാവ് നാഗാർജുനയുടെ വീടും ജൂബിലി ഹിൽസിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ് കാണാനെത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും നാഗാർജുനയുടെ വീട് കാണാൻ മറക്കാറില്ല. അത്യാധുനിക സൗകര്യങ്ങൾ എല്ലാം വീടിന്റെ അകത്തളത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അകത്തളത്തിൽ ഇൻഡോർ പ്ലാന്റുകളും ധാരാളമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിശാലമായ ബാൽക്കണി, സ്വിമ്മിങ് പൂൾ, പൂന്തോട്ടം എന്നിവയാണ് എടുത്തു പറയേണ്ട മറ്റു പ്രത്യേകതകൾ. 4000 ചതുരശ്രഅടി വിസ്തീർണമുള്ള ഈ ബംഗ്ലാവിന്റെ വിലമതിപ്പ് 42 കോടിയാണ്.

 

mahesh-babu-home

രാംചരൺ 

40 കോടി മുടക്കി രാംചരൺ ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് വീട് സ്വന്തമാക്കിയത്. യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന അകത്തളമാണ് ഈ വീടിന്റെ പ്രധാന സവിശേഷത. മീറ്റിങ്ങുകളും ചടങ്ങുകളുമൊക്കെ നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

vijay-devarakonda-house

 

മഹേഷ് ബാബു

ടോളിവുഡ് സെൻസേഷൻ മഹേഷ് ബാബുവിന് ഹൈദരാബാദിൽ രണ്ടു വീടുകളാണ് സ്വന്തമായി ഉള്ളത്. 28 കോടിയാണ് വില മതിപ്പ്. ഇതിൽ അദ്ദേഹം താമസിക്കുന്ന വീടിനെ സുഖസൗകര്യങ്ങളും പ്രൗഢിയും ഒരേപോലെ ഒത്തുചേർന്ന ഇടം എന്ന് വിശേഷിപ്പിക്കാം. ഇൻഡോർ സ്വിമ്മിങ് പൂൾ, ജാക്കുസി, പൂജാ മുറി കുട്ടികൾക്കായുള്ള പ്രത്യേകം മുറി എന്നീ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിസ്തൃതമായ ഓപ്പൺ സ്പേസുകളാണ് എടുത്തു പറയേണ്ട പ്രത്യേകത.

 

വിജയ് ദേവരകൊണ്ട

2019 ലാണ് 15 കോടി രൂപ വിലമതിക്കുന്ന ജൂബിലി ഹിൽസിലെ വീട് വിജയ് ദേവരകൊണ്ട സ്വന്തമാക്കിയത്. വെള്ള നിറത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായ ബംഗ്ലാവാണിത്. ആധുനികതയ്ക്കും പാരമ്പര്യത്തിനും ഒരേപോലെ ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നു. പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ വിശാലമായ ടെറസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കൾക്കും സഹോദരനും പുറമേ സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട പ്രിയപ്പെട്ട വളർത്തുനായയും  വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഇവിടെയുണ്ട്.

English Summary- Tollywood Celebrities House- Celebrity Lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com