പുതിയ ജീവിതം; 100 കോടിയുടെ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ ഹൃത്വിക് റോഷനും കാമുകിയും

Hrithik-Roshan-Saba-Azad
@fb bollywood bubble
SHARE

അഭിനേത്രിയും സംഗീതജ്ഞയുമായ സബാ ആസാദമായി സൂപ്പർതാരം ഹൃത്വിക് റോഷൻ ഡേറ്റിങ് നടത്തുന്നതായി സിനിമാമാധ്യമങ്ങൾ മുൻപുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ മുംബൈയിലെ ജുഹുവിലുള്ള അപ്പാർട്ട്മെന്റിലേക്ക് ഇരുവരും ഒരുമിച്ച് താമസം മാറ്റുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. മൂന്നു നിലകളിലായി വ്യാപിച്ചു കിടക്കുന്ന രണ്ട് അപ്പാർട്ട്മെന്റുകൾ രണ്ടുവർഷങ്ങൾക്കു മുൻപാണ് ഹൃതിക് സ്വന്തമാക്കിയത്.

hrithik-home-mumbai

'മന്നത്ത്' എന്ന പേരുള്ള കെട്ടിടത്തിന്റെ മൂന്നു നിലകളിലായാണ് അപ്പാർട്ട്മെന്റുകൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ രണ്ടു നിലകളുള്ള അപ്പാർട്ട്മെന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഹൃത്വിക്കും സബയും അധികം വൈകാതെ ഇവിടേക്ക് താമസം മാറും എന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കെട്ടിടത്തിന്റെ 15, 16 നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്മെന്റിനായി 67.5 കോടി രൂപയാണ് ഹൃത്വിക് ചെലവാക്കിയിരിക്കുന്നത്. 14ാം നിലയുള്ള രണ്ടാമത്തെ അപ്പാർട്ട്മെന്റിനായി 30 കോടിയും ചെലവാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്.

hrithik-house

രണ്ട് അപ്പാർട്ട്മെന്റുകളും ചേർത്ത് ആകെ വിസ്തീർണ്ണം 38,000 ചതുരശ്ര അടിയാണ്. രണ്ടു യൂണിറ്റുകൾക്കും സ്വന്തമായി ലിഫ്റ്റ് സംവിധാനവും ഇതിനു പുറമേ 6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓപ്പൺ ടെറസുമുണ്ട്. കടലിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിലാണ് അപ്പാർട്ട്മെന്റുകൾ സ്ഥിതിചെയ്യുന്നത്. പത്ത് പാർക്കിങ് സ്പേസുകൾ കെട്ടിടത്തിൽ രണ്ട് അപ്പാർട്ട്മെന്റുകൾക്കുമായി നീക്കി വച്ചിരിക്കുന്നു.

2020 ഒക്ടോബറിലാണ് ഹൃത്വിക് ഈ അപ്പാർട്ട്മെന്റുകൾ വാങ്ങിയത്. നവീകരണ പ്രവർത്തനങ്ങൾ പദ്ധതിയിട്ടതിനാൽ ജുഹുവിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ വാടകയ്ക്ക് കഴിയുകയായിരുന്നു താരം. എട്ടേകാൽ ലക്ഷം രൂപയായിരുന്നു  കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ വാടക.

English Summary - Hrithik Roshan Saba Azad to Move to New Apartment

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS