സൂപ്പർഹിറ്റ്; ഇത് സെലിബ്രിറ്റി വീടുകളിലെ കുട്ടിയിടങ്ങൾ!

allu-arjun-kids
instagram ©allusnehareddy
SHARE

 വീടൊരുക്കുമ്പോൾ അതിൽ ഒരു കിഡ്സ് റൂം ഉൾപ്പെടുത്തുന്നത് ഇപ്പോൾ പുതുമയല്ല. സെലിബ്രിറ്റികളുടെ കാര്യം എടുത്താൽ മികച്ച ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയ നഴ്സറി റൂമുകളൊരുക്കി സമൂഹമാധ്യമങ്ങളിലൂടെ അവയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് സാധാരണവുമാണ്. സോനം കപൂർ, കരൺ ജോഹർ, അല്ലു അർജുൻ എന്നിവർ മക്കൾക്കായി ഒരുക്കിയ സെലിബ്രിറ്റി നഴ്സറികളുടെ വിശേഷങ്ങൾ .

സോനം കപൂർ 

sonam-nursery
instagram ©sonamkapoor

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സോനം കപൂർ തന്റെ ആദ്യ കൺമണിയെ വരവേറ്റത്. വായു കപൂർ അഹുജ എന്നാണ് സോനം മകന് പേര് നൽകിയിരിക്കുന്നത്. 'കലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ശാന്തമായ ഒരിടം'-വായുവിനായി ഒരുക്കിയിരിക്കുന്ന മുറിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇളംനിറത്തിലാണ് മുറി പെയിന്റ് ചെയ്തിരിക്കുന്നത്. പൂർണ്ണമായും തടിയിൽ നിർമിച്ച തൊട്ടിലും വാഡ്രോബും മേശയും അലമാരയുമാണ് നഴ്സറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

sonam-kapoor-anand-ahuja-announce-sons-name

സ്റ്റഫ് ചെയ്ത പാവകളും കറുപ്പ് -വെളുപ്പ് നിറങ്ങളിലുള്ള ഗ്രാഫിക് വോൾപേപ്പറുകളുമാണ് മുറിയുടെ എടുത്തു പറയേണ്ട പ്രത്യേകത. സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന മുറിയിൽ മനോഹരമായ കാർപെറ്റും ഇടം പിടിച്ചിട്ടുണ്ട്. അനുഷ നാനാവതി ഡിസൈൻ സ്റ്റുഡിയോയാണ് നഴ്സറി രൂപകൽപന ചെയ്തിരിക്കുന്നത്.

കരൺ ജോഹർ

karan-nursery
instagram ©karanjohar

ഇരട്ട കൺമണികളായ യാഷിനും റൂഹിയ്ക്കുമായി കരൺ ജോഹർ ഒരുക്കിയിറക്കുന്ന നഴ്സറിയും ഇളംനിറത്തിന് പ്രാധാന്യം നൽകുന്നതാണ്. ഷാരൂഖ് ഖാന്റെ ഭാര്യയും സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാനാണ് ഇത് ഡിസൈൻ ചെയ്തത്. ലളിതമായ രീതിയിലാണ് നഴ്സറി അണിയിച്ചൊരുക്കിയിരിക്കുന്നത്. കുട്ടികളുടെ കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കാനായി നിർമ്മിച്ചിരിക്കുന്ന സ്റ്റോറേജ് ഷെൽഫാണ് നഴ്സറിയിലെ എടുത്തു പറയേണ്ട പ്രത്യേകത. മനോഹരമായ ലൈറ്റിങ്ങോടെ ഒരുക്കിയിരിക്കുന്ന സ്റ്റോറേജിൽ ആറ് തട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭിത്തിയിൽ വച്ചിരിക്കുന്ന ചിത്രശലഭങ്ങളുടെ സ്റ്റിക്കറുകൾ സ്റ്റോറേജ് ഏരിയയുടെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. ഒരേ ആകൃതിയിലുള്ള രണ്ട് ചെറു കസേരകളും മുറിക്കുള്ളിൽ ഇടം പിടിച്ചിരിക്കുന്നു.  

അല്ലു അർജുൻ

allu-nursery
instagram ©allusnehareddy

എട്ടുവയസ്സുകാരനായ മകൻ അയാനുവേണ്ടി നീലയും വെള്ളയും ഇടകലർത്തിയ നിറങ്ങളിലാണ് മനോഹരമായ നഴ്സറി അല്ലു അർജുൻ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം വയ്ക്കാനുള്ള പ്രത്യേക സ്ഥലം ഉൾപ്പെടെ  അയാന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള സൗകര്യങ്ങൾ മുറിക്കുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭിത്തിയിൽ പലയിടങ്ങളിലായി സ്ഥാനം പിടിച്ചിരിക്കുന്ന മൃഗങ്ങളുടെ ചെറു സ്റ്റിക്കറുകളാണ് മറ്റൊരു ആകർഷണം. വെളുത്ത നിറത്തിലുള്ള ഫർണിച്ചറുകൾ മുറിക്കുള്ളിലെ സ്ഥലവിസ്തൃതി  ഇരട്ടിയാക്കി കാണിക്കുന്നു. അയാൻസ് റൂം എന്ന് വാതിലിൽ തന്നെ എഴുതിച്ചേർത്തിട്ടുണ്ട്.

English summary- Kids room in Celebrity Homes

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS