ഷാറൂഖിന്റെ ബംഗ്ലാവിന് 25 ലക്ഷത്തിന്റെ നെയിം പ്ലേറ്റ്! ഹിറ്റായി ചിത്രങ്ങൾ

shahrukh-khan-gate
twitter @teamsrkfc
SHARE

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനെ പോലെതന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് എന്ന ബംഗ്ലാവ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഈ ബംഗ്ലാവ് കാണുന്നതിന് വേണ്ടി മാത്രം ഇവിടേക്ക് ഒഴുകിയെത്തുന്നത്. വിശേഷ ദിവസങ്ങളിൽ ബംഗ്ലാവിന്റെ ബാൽക്കണിയിൽ നിന്ന് താരം ആരാധകരെ കാണാറുമുണ്ട്. ഇപ്പോൾ മന്നത്ത് ബംഗ്ലാവിലെ പുതിയൊരു വിശേഷമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഗെയ്റ്റിൽ ഒറ്റനോക്കിൽ വജ്രമെന്ന് തോന്നുന്ന സുതാര്യമായ ക്രിസ്റ്റലുകൾ  പതിച്ച പുതിയ നെയിം പ്ലേറ്റ് സ്ഥാപിച്ചതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

മുൻപ് ഉണ്ടായിരുന്ന കറുത്ത നിറത്തിലുള്ള നെയിം പ്ലേറ്റ് മാറ്റി കഴിഞ്ഞ ഏപ്രിലിൽ ക്രിസ്റ്റൽ നെയിം പ്ലേറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് അറ്റകുറ്റപ്പണികൾക്കായി നീക്കം ചെയ്തിരുന്നു.  ഇപ്പോൾ പുതുക്കിയ നെയിംപ്ലേറ്റ് ബംഗ്ലാവിനു മുന്നിൽ ഇടം പിടിച്ചതോടെ ചിത്രങ്ങൾ പകർത്താനായി ആരാധകരുടെ തിക്കും തിരക്കുമാണ്. 

shahrukh-khan-gates

ഷാറുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് 25 ലക്ഷത്തിന് മുകളിൽ വിലമതിക്കുന്ന നെയിം പ്ലെയിറ്റിന്റെ രൂപകല്പന നിർവഹിച്ചത് എന്നാണ് റിപ്പോർട്ടുകൾ. രാത്രികാലങ്ങളിൽ നെയിം പ്ലേറ്റ് കൂടുതൽ പ്രകാശിക്കുന്നതിനായി എൽഇഡി ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. നെയിം പ്ലേറ്റ് മാത്രമല്ല ബംഗ്ലാവിന്റെ ഗേറ്റും ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ പെയിന്റ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്.

200 കോടി രൂപയാണ് മന്നത്ത് ബംഗ്ലാവിന്റെ വിലമതിപ്പ്. ആറു നിലകളിലായി 27000 ത്തിൽ പരം ചതുരശ്രഅടി വിസ്തീർണമുള്ള ബംഗ്ലാവ് മുംബൈയിലെ തന്നെ ഏറ്റവും വലിയ വസതികളിൽ ഒന്നുകൂടിയാണ്. കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ അഞ്ച് കിടപ്പുമുറികൾ, ജിം, സ്വിമ്മിങ് പൂൾ, വിശലമായ ലൈബ്രറി, ഓഫീസ് മുറി, മൂവി തീയേറ്റർ തുടങ്ങിയ ആഡംബര സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫർണിച്ചറുകളിലും ഫ്ലോറിങ്ങിലും എന്തിനേറെ അകത്തളത്തിലെ അലങ്കാര വസ്തുക്കളിൽ പോലും പ്രൗഢി കാത്തുസൂക്ഷിച്ചു കൊണ്ടാണ് ബംഗ്ലാവ് ഒരുക്കിയിരിക്കുന്നത്.

English Summary- Shahrukh Khan House gets new Diamond Name Plate

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS