ADVERTISEMENT

ശ്രീദേവിയുടെ മരണം നടന്ന് അഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും ചലച്ചിത്ര ആസ്വാദകരുടെ മനസ്സിൽ താരത്തിന്റെ മുഖം മാഞ്ഞു പോയിട്ടില്ല.  ശ്രീദേവിയുടെ ഓർമകൾ നിറച്ച് അവർ ആദ്യമായി സ്വന്തമാക്കിയ ചെന്നൈയിലെ വീട് മനോഹരമായി ഒരുക്കിയെടുത്തിരിക്കുകയാണ് താരത്തിന്റെ കുടുംബം. ശ്രീദേവി വരച്ച ചിത്രങ്ങളും രഹസ്യമുറിയും ഓർമചിത്രങ്ങളുടെ വോളും എല്ലാം ഇവിടെ കാണാം.

sridevi-bony-kapoor-2-

വീടിന് പ്രധാനവാതിലിനു പുറമേ അകത്തേക്ക് പ്രവേശിക്കാൻ മറ്റൊരു വാതിൽ കൂടി നൽകിയിട്ടുണ്ട്. വാസ്തുശാസ്ത്രപ്രകാരമാണ് രണ്ടാമത്തെ വാതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വാതിൽ കടന്നുചെന്നാൽ ആദ്യം കാണുന്നത് ബോണി കപൂറിന്റെ ഓഫിസ് മുറിയാണ്. ശ്രീദേവി വാങ്ങുന്ന കാലത്ത് വീടിന്റെ രൂപം തന്നെ മറ്റൊന്നായിരുന്നു. പിന്നീട് തന്റെ അഭിരുചികൾക്കൊത്ത് വീട് മോടി പിടിപ്പിച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച കലാസൃഷ്ടികളും അലങ്കാരവസ്തുക്കളും ഫർണിച്ചറുകളും  ഉൾപ്പെടുത്തിയാണ് ശ്രീദേവി തന്റെ സ്വപ്നഭവനം ഒരുക്കിയത്.

എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം ചോർച്ചയടക്കമുള്ള പ്രശ്നങ്ങൾ മൂലം വീടിന്റെ ഭംഗി നഷ്ടപ്പെട്ടു പോയിരുന്നു. ശ്രീദേവിയുടെ മരണശേഷം ബോണി കപൂറാണ് ഭാര്യയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് നവീകരിച്ചത്.  തിരക്കുകൾക്കിടയിലും ഇവിടെയെത്തി കുറച്ചു ദിവസം തങ്ങാൻ കുടുംബം സമയം കണ്ടെത്താറുണ്ട്. വ്യത്യസ്തമായ ടെക്സ്ചറുകളാണ് പല മുറികളുടെയും ഭിത്തിയെ മനോഹരമാക്കുന്നത്. ശ്രീദേവി വരച്ച ധാരാളം ചിത്രങ്ങളും വീട്ടിലുടനീളം ഇടം പിടിച്ചിരിക്കുന്നു.

janvi-sreedevi

വീടിനുള്ളിൽ തുറക്കാത്ത ഒരു രഹസ്യമുറി ഉണ്ടെന്നും ജാൻവി വെളിപ്പെടുത്തി. ഇതിനുള്ളിൽ എന്താണെന്ന് കാര്യം തനിക്ക് അറിയില്ല എന്നും താരം പറയുന്നു. മുകൾനിലയിലേക്ക് കയറുമ്പോൾ ആദ്യം തന്നെ കാണാനാവുന്നത് ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോവോളാണ്. 

sreedevi-jhanvi

കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ബാല്യകാല ചിത്രങ്ങളും ബോണി കപൂറിന്റെയും ശ്രീദേവിയുടേയും വിവാഹത്തിന് മുൻപുള്ള ചിത്രങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും എല്ലാം ഇവിടെ കാണാം. വീട് നവീകരിക്കുന്ന സമയത്ത് അതിന്റെ ചിത്രങ്ങൾ പോലും തങ്ങളെ കാണിച്ചിരുന്നില്ല എന്ന് ജാൻവി പറയുന്നു. ഒന്നര വർഷം മുൻപ് ലോക്ക്ഡൗൺ സമയത്താണ് നിർമ്മാണം പൂർത്തിയാക്കിയ ശേഷം ബോണി കപൂർ മക്കളെ ഇവിടേക്ക് ക്ഷണിച്ചത്. ജനിച്ചുവളർന്ന വീട്ടിൽ അമ്മയുടെ മരണശേഷം ആദ്യമായി തിരികെയെത്തിയ നിമിഷങ്ങൾ ഏറെ വൈകാരികമായിരുന്നു എന്ന് ഓർമിച്ചെടുക്കുകയാണ് ജാൻവി.

ടിവി റൂം, ഡൈനിങ് റൂം, വിശാലമായ ടെറസ്സ് എന്നിവയെല്ലാം വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെറസ്സിൽ ധാരാളം ചെടികളും വച്ചുപിടിപ്പിച്ചിരിക്കുന്നു. പഴമ  നഷ്ടപ്പെടുത്താതെ തന്നെ ആധുനിക രീതിയിലാണ് വീട് നവീകരിച്ചിരിക്കുന്നത്. 

ഫാമിലി ലിവിങ്ങിലും അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്ന മുറിയിലും എല്ലാം മനോഹരമായി ഷാൻലിയറുകളും ഇടം പിടിച്ചിട്ടുണ്ട്. ശ്രീദേവിയുടെ ഇഷ്ടങ്ങളെല്ലാം നിറച്ച വീടിന്റെ ഓരോ കോണിലും അമ്മയുടെ സാന്നിധ്യം അറിയാനാവുന്നുണ്ടെന്ന് ജാൻവി പറയുന്നു.

English Summary- Janhvi Kapoor Gives a Tour of Her Chennai Home filled with Memories of Sreedevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com