ADVERTISEMENT

ടി20 ലോകകപ്പിൽ തന്റെ ബാറ്റിൽ പിറന്ന ഷോട്ടുകൾ കൊണ്ട് ക്രിക്കറ്റ് ലോകത്ത് വിസ്മയം തീർത്ത സൂര്യകുമാർ യാദവിന്റെ വീടും അദ്ദേഹത്തിന്റെ ഷോട്ടുകൾ പോലെ മനോഹരമാണ്. മുംബൈയിലെ ചെമ്പൂരിലാണ് സൂര്യകുമാറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ആധുനികതയും മിനിമലിസവും ഒത്തുചേരുന്ന ഇടം എന്ന് ഈ വീടിനെ വിശേഷിപ്പിക്കാം. കൂടുതലും താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ്  വീടിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത്.

ഭാര്യ ദേവിഷാ ഷെട്ടിയും വളർത്തു നായകളായ പാബ്ലോയും ഓറിയോയും സൂര്യകുമാറിനൊപ്പം ഇവിടെയുണ്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്ന വീടാണിത്. വിശാലമായ ലിവിങ് റൂം, മോഡേൺ കിച്ചൻ എന്നിവ ആധുനികതയ്ക്ക് പ്രാധാന്യം നൽകുമ്പോൾ ലാളിത്യത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. 

suryakumar-house-interior
instagram © surya_14kumar

എത്ര ഭംഗിയിൽ നിർമ്മിച്ചാലും ഒരു വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നത് അതിൽ ഉപയോഗിക്കുന്ന ആക്സസറികളാണ്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ വെർസാച്ചെയിൽ നിന്നുള്ള കുഷ്യനുകളും ഭിത്തി അലങ്കരിക്കുന്ന ഫോട്ടോഗ്രാഫുകളും ബാൽക്കണിയിലെ കൃത്രിമ പുല്ലുമെല്ലാം പുതുമ നൽകാൻ സഹായിക്കുന്നുണ്ട്. വർക്കൗട്ടിനായി തുറസ്സായ ജിമ്മും ഒരുക്കിയിരിക്കുന്നു. വീട്ടിലൂടനീളം ഇളം നിറങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ഓരോ മുറിയിലെയും നിറങ്ങളും ടെക്സ്ചറുകളും ഒന്ന് ഒന്നിനോട് ചേർന്ന് പോകുന്ന തരത്തിലുള്ളവയാണ്. ഉദാഹരണത്തിന് നീല നിറത്തിലുള്ള സോഫയും പുഷ്പാലങ്കാരങ്ങളും നീലയും വെള്ളയും കലർന്ന ഓട്ടോമനും അകത്തളത്തിലെ അന്തരീക്ഷം തന്നെ വേറിട്ടതാക്കുന്നു. മനോഹരമായ ലൈറ്റിങ്ങുകളും പ്രത്യേകം തിരഞ്ഞെടുത്ത കലാസൃഷ്ടികളും തടിയിൽ തീർത്ത സൃഷ്ടികളും എല്ലാം പലയിടങ്ങളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. 

കാഴ്ചയിലുള്ള ഭംഗിക്ക് ഒപ്പംതന്നെ ഉപയോഗപ്രദമായ രീതിയിലുള്ള സൗകര്യങ്ങളാണ് ഡിസൈനർ ഉൾപ്പെടുത്തിരിക്കുന്നത്. ക്രീം നിറത്തിലുള്ള മാർബിൾ ഉപയോഗിച്ചാണ് ഫ്ലോർ ഒരുക്കിയിരിക്കുന്നത്. താരത്തിനു ലഭിച്ച ട്രോഫികളും ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നുള്ള ഓർമ്മകളും എല്ലാം പലയിടങ്ങളിലായി പ്രദർശിപ്പിച്ചിരിക്കുന്നു. സൂര്യകുമാറും ദേവിഷയും വീട്ടിലെ തങ്ങളുടെ മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

English Summary-Inside Cricketer Suryakumar Yadav House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com