നോട്ടം ബോളിവുഡ്? മുംബൈയിൽ ആഡംബരവീട് വാങ്ങി സമാന്ത

samantha
instagram © samantharuthprabhuoffl
SHARE

ബോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രമായ മുംബൈയിൽ തെലുങ്ക് താരം രശ്മിക മന്ദാന ആഡംബര വീട് സ്വന്തമാക്കിയതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോളിതാ താരസുന്ദരി സമാന്തയും മുംബൈയിൽ പുതിയ ആഡംബര വസതി സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചില ചിത്രങ്ങളിലൂടെയാണ് പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായുള്ള വാർത്തകൾ ആരാധകർക്കിടയിലേക്ക് എത്തിയത്. 

കടലിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന രാജകീയസമാനമായ അപ്പാർട്ട്മെന്റിൽ മൂന്ന് കിടപ്പുമുറികളാണുള്ളത്. ഇവിടെ നിന്നുമുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ചകൾ പകർത്തി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് മുംബൈയിലെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് പകർത്തിയതാണെന്ന് ആരാധകർ കരുതിയെങ്കിലും തൊട്ടുപിന്നാലെ താരം പുതിയ വീട് സ്വന്തമാക്കിയതായി വാർത്ത പുറത്തുവരികയായിരുന്നു.

12 വർഷത്തെ സിനിമജീവിതത്തിൽനിന്നും 80 കോടിയുടെ ആസ്തി സമാന്ത നേടിയതായാണ് കണക്കുകൾ. ഹൈദരാബാദിലെ ജൂബിലി ഹില്ലിലുള്ള അന്നപൂർണ സ്റ്റുഡിയോസിൽ സ്ഥിതിചെയ്യുന്ന വീടാണ് നിലവിൽ സാമന്തയുടെ ഔദ്യോഗിക വസതി. എന്നാൽ ബോളിവുഡ് ചിത്രങ്ങളടക്കം നിരവധി പ്രോജക്ടുകൾക്കായി നിരന്തരം മുംബൈയിൽ എത്തേണ്ട സാഹചര്യം പരിഗണിച്ചാണ് സാമന്ത പുതിയ വീട് സ്വന്തമാക്കിയത് എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം നാഗചൈതന്യമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം സാമന്ത മുംബൈയിൽ പുതിയ വീട് തേടുന്നതായുള്ള വാർത്തകൾ 2021ൽ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് താരത്തിന്റെ സ്ഥിരവസതി ആയിരിക്കില്ലെന്നും ബോളിവുഡിൽ നിന്നും കൂടുതൽ ഓഫറുകൾ വരുന്നതിനാൽ സിനിമാആവശ്യങ്ങൾക്കായി മുംബൈയിൽ എത്തുമ്പോൾ മാത്രം ഉപയോഗിക്കാനുള്ള വീടായിരിക്കും എന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

മികച്ച വീട് വിഡിയോ കാണാം..

English Summary- Samantha Ruth Bought New Flat in Mumbai as per Reports

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS