ADVERTISEMENT

പ്രായം 64 പിന്നിട്ടിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെ പോപ് സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുകയാണ് അമേരിക്കൻ ഗായിക മഡോണ. പോപ്പ് സംഗീതത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന താരത്തിന്റെ ആൽബങ്ങൾക്ക് ലോകമെമ്പാടും ഇന്നും ആരാധകരേറെയാണ്. ഇപ്പോഴിതാ താരം ഒരുകാലത്ത് സ്വന്തമാക്കിയിരുന്ന ബംഗ്ലാവ് വില്പനയ്ക്ക് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രശസ്തമായ ഹോളിവുഡ് ഹില്ലിൽ ഹോളിവുഡ് സൈനിന് താഴെയായാണ് മനോഹരമായ ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

madona-view

21 മില്യൻ ഡോളർ (172.14 കോടി രൂപ) ആവശ്യപ്പെട്ടുകൊണ്ടാണ് ബംഗ്ലാവ് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്. 10000 ചതുരശ്ര അടിയിലധികമാണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. 1993 മുതൽ 96 വരെ മഡോണ ഇവിടെ ജീവിച്ചിരുന്നതായാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 1996 ൽ 5.3 മില്യൻ ഡോളറിനാണ് (43.44 കോടി രൂപ) ബംഗ്ലാവിന്‍റെ കൈമാറ്റം നടന്നത്. തെക്കൻ കലിഫോർണിയയിൽ സ്പാനിഷ് ശൈലിയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കെട്ടിടമാണിതെന്ന് പരസ്യത്തിൽ എടുത്തു പറയുന്നു.

ഒൻപത് കിടപ്പുമുറികളും ആറ് ബാത്റൂമുകളുമാണ് ബംഗ്ലാവിൽ ഉള്ളത്. വിശാലമായ മുറികൾ രാജകീയ പ്രൗഢിയിൽ അലങ്കരിച്ചിരിക്കുന്നു. ഓഫീസ് മുറി, ലൈബ്രറി, വിശ്രമമുറി, രണ്ട് സ്റ്റാഫ് റൂമുകൾ, വൈൻ റൂം, മീഡിയ റൂം, ജിം തുടങ്ങി മറ്റനേകം സൗകര്യങ്ങളും ഇവിടെയുണ്ട്. ധാരാളം സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടാണ് ഓരോ മുറിയുടെയും രൂപകൽപന. രണ്ടുനിലകളുള്ള ബംഗ്ലാവിന് മുകൾഭാഗത്ത് ഒരു ഗോപുരവും നിർമ്മിച്ചിട്ടുണ്ട്. ഇത് വീടിന്റെ ഭംഗി എടുത്തറിയിക്കുന്നു. മേൽക്കൂരയിൽ പലഭാഗങ്ങളിലും തടി കൊണ്ടാണ് പാനലിങ്ങ് നൽകിയിരിക്കുന്നത്. ജനാലകളും വാതിലുകളും ഫർണിച്ചറുകളുമെല്ലാം തടിയിൽ തീർത്തവയാണ്.

madona-dine

ഫൗണ്ടെയ്നും ഔട്ട്ഡോർ ഫയർ പ്ലെയ്സും ഉൾപ്പെടുത്തിയിരിക്കുന്ന നടുമുറ്റമാണ് മറ്റൊരു കാഴ്ച. ഇവിടേയ്ക്ക് ഇറങ്ങാനായി ഹോൾവേയിൽ നിന്നും നൽകിയിരിക്കുന്ന വാതിൽ ഫ്രഞ്ച് ശൈലിയിലുള്ളതാണ്. ബംഗ്ലാവിന്റെ മുറ്റത്തായി വിശാലമായ പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്.

madona-court

നഗരത്തിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാനാവുന്ന ഇടമാണ് ഇത്. പുൽത്തകിടിക്ക് നടുവിലായി സ്വിമ്മിങ് പൂളും സജ്ജീകരിച്ചിരിക്കുന്നു. മൂന്നേക്കർ വിസ്തൃതമായ എസ്റ്റേറ്റിന് നടുവിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

English Summary- Singer Madonnas former House for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com