ADVERTISEMENT

കൊല്ലം ∙ നാട്ടിൻപുറത്തു കശുമാങ്ങ കഴിച്ചു രസിച്ച കാലം ഇനി സോഡ കുടിച്ച് ഓർത്തെടുക്കാം. സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ കശുമാങ്ങയിൽ നിന്നുള്ള സോഡ വിപണിയിൽ. കോർപറേഷന്റെ ഹെഡ് ഓഫിസിനു മുന്നിൽ ഉൾപ്പെടെയുള്ള ഔട്‌ലെറ്റുകളിലാണ് ഇവ ലഭിക്കുക.

200 മില്ലി ലീറ്റർ കാഷ്യൂ സോഡയ്ക്ക് 10 രൂപയാണു വില. കൊട്ടിയത്തെ കോർപറേഷന്റെ ഫാക്ടറിയിലാണ് ഇതു നിർമിക്കുന്നത്. സാധാരണ കശുമാവിന്റെ ചുവട്ടിൽ പാഴാക്കി കളയുന്ന കശുമാങ്ങയുടെ ഗുണം പുതിയ തലമുറയ്ക്ക് ഉൾപ്പെടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.

കശുമാങ്ങയിൽ നിന്നും സോഡ, വൈൻ, വിനാഗിരി, മിഠായി, ചോക്ലേറ്റ്, ഐസ്‌ക്രീം ജാം എന്നിവ നിർമിച്ചു വിപണിയിൽ എത്തിക്കാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. ഈ പട്ടികയിലെ ആദ്യത്തെ ഇനമായാണു സോഡ വിപണിയിൽ ഇടം പിടിച്ചിരിക്കുന്നത്. വറുത്തതും അല്ലാത്തതുമായ വിവിധ തരം കശുവണ്ടി പരിപ്പു കൂടാതെ കാഷ്യൂ വീറ്റ, കാഷ്യൂ സൂപ്പ്, കാഷ്യൂ പൗഡർ തുടങ്ങി പതിനഞ്ചിലധികം മൂല്യവർധിത ഉൽപന്നങ്ങൾ കോർപറേഷന്റേതായി ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com