ADVERTISEMENT

മൂന്നു പഞ്ചായത്തിലായി 8 ഏക്കറിലാണു കൃഷി. കൃഷിക്കാരൻ-c ഇലിപ്പക്കുളം പാലപ്പള്ളി എ.അബൂബക്കർ (72). നെല്ല്, എള്ള് തുടങ്ങി ഓണാട്ടുകരയുടെ സ്വന്തമായ എല്ലാത്തരം കൃഷിയും അബൂബക്കറിനുണ്ട്. ഓച്ചിറ കാളകെട്ടിനുള്ള കച്ചി സ്ഥിരമായി നൽകിയിരുന്നതും അബൂബക്കറാണ്. 17 വർഷം മുൻപു സർക്കാർ ജോലിയിൽ നിന്നു വിരമിച്ചശേഷമാണ് അബൂബക്കർ കൃഷി വിപുലമാക്കിയത്.

 

വീട്ടിൽ ചാക്കുകളിലാക്കി എള്ള് സൂക്ഷിച്ചിട്ടുണ്ട്. എള്ളാട്ടിയെടുത്ത നല്ലെണ്ണയും കുപ്പികളിലുണ്ട്. അബൂബക്കർ കൈവെള്ളയിലൊഴിച്ച‍ു തരുന്ന നല്ലെണ്ണയിൽ ശുദ്ധിയുടെ മണവും രുചിയുമുണ്ട്.

 

 എള്ളോളം കള്ളമില്ല

 

ഓണാട്ടുകരയിൽ രണ്ടു നെല്ലിന് ഒരെള്ള് എന്നതാണു കൃഷി രീതി. രണ്ടു സീസൺ നെല്ല് കൃഷി ചെയ്ത ശേഷം ഡിസംബറിലാണ് എള്ള് വിതയ്ക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കും. ഭൗമസൂചികാ പദവിയുടെ പകിട്ടുണ്ടെങ്കിലും എള്ളിന് എന്നും അവഗണനയാണെന്നു കർഷകർ പറയുന്നു. കൃഷിക്ക് സബ്സിഡിയില്ല. വിറ്റഴിക്കാൻ വിപണിയില്ല. ഓണാട്ടുകര എള്ള് തേടിയെത്തുന്നവരും ഗുണമറിഞ്ഞു വാങ്ങുന്നവരുമാണ് പ്രധാന ഉപഭോക്താക്കൾ.

 

എള്ളിൽ വിളയുന്ന ആരോഗ്യം

 

‘ആയാളി’ ഇനത്തിലെ എള്ള് ആണ് ഓണാട്ടുകരയുടെ പാരമ്പര്യ എള്ള്. അനശ്വരതയുടെ വിത്ത് എന്ന അപരനാമവും എള്ളിനുണ്ട്. നേരിയ ചുവപ്പുരാശിയുള്ള എള്ള് ആണ് ആയാളി. ‌തിലക്, തിലധാര, തിലറാണി, തിലോത്തമ തുടങ്ങിയ എള്ളിനങ്ങൾ കറുത്തവയാണ്. ഇവയും ഓണാട്ടുകരയിൽ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. 

 

∙ എള്ളിന്റെ വിത്തിൽ 50 ശതമാനം എണ്ണയും 25 ശതമാനം മാംസ്യവും അടങ്ങിയിട്ടുണ്ട്. ധാരാളം അപൂരിത കൊഴുപ്പുമുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് കൂടുതൽ ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

 

∙ ചില വിദേശ സർവകലാശാലകളിൽ നടന്ന പഠനങ്ങളിൽ എള്ള് അൽസ്ഹൈമേഴ്സ് (മറവിരോഗം) രോഗത്തിനു പ്രതിവിധിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

 

∙ എള്ളുണങ്ങുന്നത് എണ്ണയ്ക്ക് എന്നൊരു ചൊല്ലു തന്നെയുണ്ട്. എള്ള് ആട്ടിയെടുക്കുന്ന നല്ലെണ്ണ ത്വക് രോഗങ്ങൾക്കുൾപ്പെടെ പ്രതിവിധിയാണ്. മിതമായ അളവിൽ ഉള്ളിൽ സേവിച്ചാൽ ദഹനപ്രശ്നങ്ങൾക്കും എള്ളെണ്ണ പരിഹാരമാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.

 

∙ എള്ള് ഉപയോഗിച്ചു പലഹാരങ്ങളും ഓണാട്ടുകരയിൽ തയാറാക്ക‍ിയിരുന്നു. എള്ളുണ്ട, എള്ള് പിടിച്ചത് (എള്ളും ശർക്കരയും ഏലയ്ക്കയും ചേർത്ത് തയാറാക്കുന്ന വിഭവം... തുടങ്ങിയവ ഉദാഹരണങ്ങൾ.

 

എള്ള് ആട്ടി എണ്ണയെടുത്ത ശേഷമുള്ള പിണ്ണാക്ക് ശർക്കര ചേർത്ത് കഴിക്കുന്നത് ഓണാട്ടുകരയിലെ ദരിദ്രകാലത്തെ പ്രധാന വിഭവമായിരുന്നു.ഓണാട്ടുകരയിൽ കൃഷിയെ പരിപോഷിപ്പിക്കാനും വിപണി കണ്ടെത്താനും ഒരുപാടു ശ്രമങ്ങളുണ്ടായിട്ടുണ്ട്. പരിശ്രമങ്ങളേറെ നടക്കുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com