ADVERTISEMENT

തകഴി ∙ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലും പ്രതിഭ തെളിയിച്ചു യു. പ്രതിഭ എംഎൽഎ. കൃഷിയിടത്തിൽ‌ വെണ്ടയും വഴുതനയും മുതൽ ചോളം വരെ തഴച്ചുവളർന്നു നൂറുമേനി വിളവുനൽകുന്നു. 

 

എംഎൽഎ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പദ്ധതിയില്‍ ഒരുക്കിയ കൃഷിയിടത്തില്‍  രണ്ടു ദിവസത്തിലൊരിക്കല്‍ ആണു വിളവെടുക്കുന്നത്. പടവലം, മുളക്, തക്കാളി, പയർ, മത്തൻ,പാവൽ, തടിയൻ പീച്ചിൽ,  തുടങ്ങിയവ അടക്കം  10 മുതൽ 15 കി. ഗ്രാം വരെ പച്ചക്കറി കിട്ടുന്നുവെന്ന് എംഎൽഎ സാക്ഷ്യപ്പെടുത്തുന്നു. എത്ര തിരക്കായാലും പുലര്‍ച്ചെ തകഴി വിരുപ്പാല പള്ളിനാള്‍ പട വീട്ടിലെ  25 സെന്റ് സ്ഥലത്തെ കൃഷിപരിപാലനം പ്രതിഭ മുടക്കാറില്ല. ഇതു ഏറെ സന്തോഷം പകരുന്നതാണെന്ന് അവര്‍ പറയുന്നു. കൃഷിയിടത്തില്‍‌ മകന്‍ കനിവും മാതാപിതാക്കളായ പുരുഷോത്തമനും ഉമയമ്മയും  പിന്തുണയുമായി ഒപ്പമുണ്ട്.

 

തകഴി കൃഷിഭവന്റെ സഹകരണത്തോടെ കഞ്ഞിക്കുഴി കാര്‍ഷിക കര്‍‌മസേനയാണു നടീല്‍ സ്ഥലം ഒരുക്കിയത്. ആത്മയുടെ സഹായത്തോടെ മീന്‍കുളവും കോഴിവളര്‍ത്തലും ഉള്‍പ്പടെ പ്രദേശം സംയോജിത മാതൃകാ കൃഷിയിടമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് എംഎല്‍‌എ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com