sections
MORE

വിജയൻ ഐപിഎസിനെ വിസ്മയിപ്പിച്ച കർഷകൻ

farmer-who-inspired
SHARE

പത്താം ക്ലാസിൽ പഠനം നിർത്തി കെട്ടിട പണിയ്ക്ക് പോകേണ്ടി വന്ന, എന്നാൽ ഭാവിയിൽ പഠിച്ച് ഐപിഎസുകാരനായി മാറിയ വിജയൻ ഐപിഎസിനെ ജീവിതം എല്ലാവർക്കും മാതൃകയാണ്. പലപ്പോഴും കുട്ടികളോട് അദ്ദേഹത്തിന്റെ ജീവിത കഥ മാതൃകയാക്കാൻ പലരും ഉപദേശിക്കാറുമുണ്ട്. എന്നാൽ അത്തരത്തിൽ ജീവിതത്തിൽ വിജയം കൊയ്ത വിജയൻ ഐപിഎസിനെ പോലും വിസ്മയിപ്പിച്ച ഒരു കർഷകനാണ് ഇപ്പോൾ താരം. നമ്മുടെ നാട്ടിൽ അധികം കൊട്ടിയാഘോഷിക്കപ്പെടാത്ത ഒരു കർഷകനെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ചതുമായ വിവരം സോഷ്യൽ മീഡിയ വഴിയാണ് വിജയൻ ഐപിഎസ് പങ്കിട്ടത്.

farmer-who-inspired88

"ഞാൻ ഇന്നൊരു കൊട്ടിഘോഷിക്കപ്പെടാത്ത ഒരു ഹീറോയെ കണ്ടു. റോബിൻസൺ എന്നാണ് പേര്. കേവലം രണ്ടര സെന്റ് ഭൂമി മാത്രം മാതാപിതാക്കളിൽ നിന്നും കിട്ടി നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസവുമായിട്ട് ജീവിതം തുടങ്ങിയ റോബിൻസൺ, ഇന്ന് സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃക ആണ് നമുക്കെല്ലാം..." എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. രണ്ടര സെന്റിൽ നിന്നും രണ്ടര ഏക്കർ കൃഷി ഭൂമി ഉണ്ടാക്കി എടുത്ത കര്ഷാന്റെ ജീവിതം മാതൃകയാക്കണം എന്നാണു വിജയൻ ഐപിഎസിന്റെ ഉപദേശം. നമ്മുടെ മനസും, കഠിനാധ്വാനവുമാണ് സന്തോഷത്തിന്റെയും,വിജയത്തിന്റെയും അടിസ്ഥാനം എന്നും വിജയൻ ഐപിഎസ് പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

ഞാൻ ഇന്നൊരു കൊട്ടിഘോഷിക്കപ്പെടാത്ത ഒരു ഹിറോയെ കണ്ടു. റോബിൻസൺ എന്നാണ് പേര്. കേവലം രണ്ടര സെന്റ് ഭൂമി മാത്രം മാതാപിതാക്കളിൽ നിന്നും കിട്ടി നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസവുമായിട്ട് ജീവിതം തുടങ്ങിയ റോബിൻസൺ, ഇന്ന് സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃക ആണ് നമുക്കെല്ലാം... 

farmer-who-inspired7

രണ്ടര സെന്റ് ഭൂമിയിൽ നിന്നും അദ്ദേഹം കഷ്ടപ്പെട്ട് വളരെ വിലപിടിപ്പുള്ള രണ്ടര ഏക്കറോളം ഭൂമി സ്വന്തമായി വാങ്ങിച്ചു ഏകദേശം ആറേഴുഏക്കറോളം സ്ഥലം പാട്ടത്തിനു എടുത്തു എല്ലാവിധ കൃഷികളും നടത്തുന്നുണ്ട്. അതിനകത്ത് എല്ലാതരം പക്ഷിമൃഗാദികളും ഉണ്ട്.. റോബിൻസൺ എന്നോട് വെറ്റിലകൊടിയുടെ സ്ഥലത്തു പോയിട്ടു പറഞ്ഞു "ഇതുമാത്രം നോക്കി വളർത്തിയാൽ ചുരുങ്ങിയത് ഒരു പതിനായിരം രൂപ വരെ ആഴ്ചയിൽ കിട്ടുമെന്ന്".അതു കൂടാതെ അവിടെ പലതരം രാസവളങ്ങളും അതുപോലെ പ്രകൃതിയേയും മനുഷ്യനെയും നശിപ്പിക്കുന്ന യാതൊരു കീടനാശിനികളും ഉപയോഗിക്കുന്നില്ല. റോബിൻസൺ മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്നു. അതും തിരുവനന്തപുരത്തിന്റെ ഹൃദയത്തിന്റെ നടുക്ക്...അതു നമുക്ക് അവിശ്വസനീയമായി തോന്നാം. കൃഷി നഷ്ടമാണ്, കൃഷികൊണ്ട്‌ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പലപ്പോഴും പലരും പറയുകയും ചിന്തിക്കുകയും ചെയ്യാറുണ്ട്. ഞാൻ ഏകദേശം ഒരു മണിക്കൂർ നേരം റോബിൻസണിന്റെ കൃഷിയിടത്തിലെല്ലാം സമയം ചിലവഴിച്ചപ്പോൾ ഏറ്റവും ചുരുങ്ങിയത് ഒരു പത്ത് പ്രാവശ്യം എങ്കിലും റോബിൻസൺ നന്ദിയോടെ പറയുന്നത് ഞാൻ എത്ര ഭാഗ്യവാൻ ആണ് സർ.. എനിക്കിതെല്ലാം ഉണ്ടായില്ലേ... ഒന്നും ഇല്ലാതിരുന്ന എനിക്കു ഇതെല്ലാം ഉണ്ടായില്ലേ സർ.. സർവേശ്വരനോടുള്ള ഒരു കൃതജ്ഞത തുടരെ തുടരെ പറയുന്നത് കാണാം.. സന്തോഷത്തിന്റെ അടിസ്ഥാനം കൃതജ്ഞത ആണെന്ന് വേണമെങ്കിൽ പറയാവുന്നത് പോലെയാണ് റോബിൻസണിന്റെ പെരുമാറ്റം. അതുമാത്രമല്ല അദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ പോയി രണ്ടു രണ്ടര വർഷക്കാലം അവിടെ ഷെയ്ക്കിനെയും കൃഷി പഠിപ്പിക്കുകയും കൃഷി ചെയ്യിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോഴും പോകാറും ഉണ്ട്. 

റോബിൻസൺ ഒരു നല്ല കലാകാരൻ ആണ്. രണ്ട് ബാൻഡ് ടീമിലെ അംഗം കൂടി ആണ്..റോബിൻസണിന്റെ ഒപ്പം ഭാര്യയും രാവിലെ 3 മണി മുതൽ തന്നെ ജോലിയിൽ ഏർപ്പെടുന്നു. റോബിൻസണിന്റെ ഏക മകളും, ഈ കൃഷിയുടെ ഭാഗമായിട്ടു വളരെ ചെറുപ്പം മുതൽക്കുതന്നെയുണ്ട്.അങ്ങനെ ഒരു വലിയ കൂട്ടായ്‌മ സൃഷ്ടിക്കുന്നു. ഒരു സംതൃപ്ത കുടുംബം സൃഷ്ടിക്കുന്നതിൽ മനസും, കഠിനാധ്വാനവും,കൂട്ടായ്മയും ആണ് പ്രധാനമെന്ന് റോബിൻസണിന്റെ ജീവിതത്തിൽ നിന്നും മനസിലാക്കാം.

നമ്മുടെ മനസും, കഠിനാധ്വാനവുമാണ് സന്തോഷത്തിന്റെയും, വിജയത്തിന്റെയും അടിസ്ഥാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA