ADVERTISEMENT

പ്രളയദുരിതങ്ങളിൽനിന്നു കരകയറാൻ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാർക്കു പ്രകൃതിയുടെ കൈത്താങ്ങ്. പ്രളയജലം ഇറങ്ങിയ പാടങ്ങളിൽ വീണ്ടും കൃഷിയിറക്കിയവർക്ക് ബമ്പർ വിളവ് കിട്ടിത്തുടങ്ങി. ഉൽപാദനം ഗണ്യമായി വർധിച്ചെന്ന് കൊയ്ത്ത് ആരംഭിച്ച പാടങ്ങളിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏക്കറിന് 20–24 ക്വിന്റൽ നെല്ല് കിട്ടിയിരുന്ന പല പാടങ്ങളിലും ഇത്തവണ 35 ക്വിന്റൽ വരെ നെല്ല് കിട്ടിയത്രെ.

 

പാടങ്ങളുെട ഫല ഭൂയിഷ്ഠി വർധിച്ചതും അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുന്ന വിധത്തിൽ കൃത്യസമയത്ത് കൃഷിയിറക്കിയതുമൊക്കെയാവാം ഉൽപാദനവർധനയ്ക്ക് കാരണമെന്ന് കാർഷികവിദഗ്ധർ പറയുന്നു. പ്രളയത്തെ തുടർന്ന് മിക്കവാറും പാടങ്ങളിൽ വലിയ തോതിൽ എക്കൽമണ്ണ് അടിഞ്ഞിരുന്നു. പോഷകസമൃദ്ധമായ ഈ മണ്ണ് വിളവ് കൂടുന്നതിനു കാരണമായിട്ടുണ്ട്. പ്രളയജലം കയറിയിറങ്ങി വെടിപ്പാക്കിയ പാടങ്ങളിൽ അമ്ലത കുറഞ്ഞതും അനുകൂല ഘടകമായി. എന്നാൽ യഥാസമയം വിത പൂർത്തിയാക്കിയതുകൊണ്ടുകൂടിയാണ് ഈ ഫലഭൂയിഷ്ഠി വിളവിൽ പ്രതിഫലിച്ചത്.

 

പ്രളയം മൂലം വർഷക്കൃഷി നഷ്ടപ്പെട്ടവർക്ക് പുഞ്ചസീസണിനായി നേരത്തേ തയാറെടുക്കാൻ സാധിച്ചു. താരതമ്യേന മെച്ചപ്പെട്ട നിലവാരമുള്ള വിത്ത് കൃഷിക്കാർക്ക് വിതരണം ചെയ്യാൻ സാധിച്ചതും ഉൽപാദനക്ഷമത കൂട്ടി. ചില പാടങ്ങളിലെങ്കിലും രൂക്ഷമായ കളശല്യമുണ്ടായത് മാത്രമാണ് കുട്ടനാട്ടിലെ നെൽക്കൃഷിക്ക് ഇത്തവണ പ്രതികൂലമായുണ്ടായിരുന്ന ഘടകം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com