ADVERTISEMENT

ഇറച്ചിയുടെയും മത്സ്യത്തിന്റെയും പച്ചക്കറിയുടെയുമൊക്കെ അവശിഷ്‌ടങ്ങൾ (ജൈവ മാലിന്യങ്ങൾ) ആഹാരമാക്കി സ്വന്തം ജീവിത ചക്രത്തിലൂടെ ജൈവത്തീറ്റയായി സ്വയം മാറുകയാണ് ബ്ലാക് സോൾജിയർ ഫ്ലൈ ചെയ്യുന്നത്. കറുത്ത പട്ടാളമെന്നു വിളിപ്പേര്.

 

ഈച്ചകളെ വളർത്തി ലാർവകളെ സൃഷ്ടിച്ച് മാലിന്യം തീറ്റയാക്കി മാറ്റാൻ കഴിയുന്ന എൻഡോപോഡ്

നിയന്ത്രിത സാഹചര്യത്തിൽ ഇവയെ വളർത്തിയാൽ ഒരേസമയം  ജൈവ മാലിന്യ നിർമാർജനം  സാധ്യമാകുകയും ജൈവവളം ലഭിക്കുകയും ചെയ്യും. ഈച്ചകളുടെ ലാർവയാണ് ജൈവമാലിന്യത്തെ ആഹാരമാക്കുന്നത്. ലവ് കേജ് എന്നറിയപ്പെടുന്ന ഒരു വലക്കൂട്ടിൽ നിയന്ത്രിത സാഹചര്യത്തിൽ ഈച്ചകളെ കൂട്ടിയാൽ അവർ ജോടി തിരിഞ്ഞ് ഇണചേർന്നു കൊള്ളും. തുടർന്ന് ലവ് കേജുകൾ തുറന്ന് വിസ്തൃതമായ ലവ് റൂമിലേക്ക് ഈച്ചകളെ എത്തിക്കാം. 

 

ആണീച്ചകൾ ഉടൻ തന്നെ ചത്തു വീഴും. അരയിഞ്ച് കനവും അരയടി നീളവുമുള്ള തടിപ്പാളികൾ അടുക്കിക്കെട്ടി വച്ചാൽ (എഗീസ്) പെണ്ണീച്ചകൾ പാളികൾക്കിടയിൽ മുട്ടയിടും. 200 മുതൽ 1000 മുട്ടകൾ വരെയിടുന്ന പെണ്ണീച്ച അപ്പോൾ തന്നെ ചത്തു വീഴും.

 

എഗീസുകളിൽ നിന്ന് 30 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിഞ്ഞു താഴെ വീഴും. വീഴുന്നിടത്ത് പ്രത്യേകം സജ്ജമാക്കിയ ട്രേകളിൽ ജൈവമാലിന്യങ്ങൾ തുണ്ടമാക്കി ഒരുക്കിവച്ചാൽ വിരിഞ്ഞ മുട്ടകൾ മാലിന്യത്തിൽ വീണ് 5–ാം ദിവസം തന്നെ ലാർവയായിക്കൊള്ളും.  പച്ചക്കറി, മാംസം, മുട്ട, മത്സ്യം തുടങ്ങിയവയുടെ അവശിഷ്‌ടങ്ങൾ തിന്ന് ലാർവകൾ  15–ാം പക്കം ഇളം കറുപ്പ് നിറത്തിലെ പ്രീപ്യൂപ്പയായി മാറും. വീണ്ടും 5 ദിവസം കൂടി കഴിയുമ്പോൾ കറുപ്പ് നിറം കൂടി പ്യൂപ്പയായി മാറും. 15 കിലോഗ്രാം വേസ്റ്റിൽ നിന്ന് 2 കിലോഗ്രാം ചലനരഹിതമായ പ്യൂപ്പയെ സൃഷ്‌ടിക്കാം. പ്രീപ്യൂപ്പയും പ്യൂപ്പയും ഒന്നാന്തരം ജൈവതീറ്റയാണ്.  പ്യൂപ്പയെ കറുത്ത വലകൊണ്ട് സജ്ജമാക്കിയ ഡാർക്ക് റൂമിൽ ട്രേകളിൽ നിക്ഷേപിച്ചാൽ 7–ാം ദിവസം പുതിയ ഈച്ചകൾ പിറവി കൊള്ളും. ജീവിതചക്രം വീണ്ടും ആരംഭിക്കും. 

 

പ്രീപ്യൂപ്പയും പ്യൂപ്പയും ഉണ്ടായി വരുന്ന ട്രേകളിൽ അധികം വരുന്ന അവശിഷ്‌ടം (FRASS) ഒന്നാന്തരം കംപോസ്റ്റാണ്.

 

തയാറാക്കിയത്: 

ഡോ. ഡി. ഷൈൻകുമാർ. 

ഫോൺ: 9847111827

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com