ADVERTISEMENT

മഹാപ്രളയം നാശം വിതച്ച ഏലത്തോട്ടങ്ങളുെടെ പുനരുദ്ധാരണത്തിന് സ്പൈസസ് ബോർഡ് വിപുലമായ പദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ തുടർച്ചയായ മഴയും കാറ്റും മണ്ണിടിച്ചിലും മൂലമുള്ള വിളനാശത്തിനു പുറമെ അഴുകൽരോഗം കൂടി വ്യാപിച്ചതോടെ ഏലത്തോട്ടങ്ങൾ തകർച്ചയിലായിരുന്നു. ഈ സാഹചര്യത്തിൽ ആവർത്തനക്കൃഷിയിലൂടെ ഏലത്തോട്ടങ്ങൾക്ക് പുതുജീവൻ പകരാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലായി ആകെ 6000 ഹെക്ടറിലാവും ഇത്. കർണാടകത്തിലെ കുടക്, ശിവമൊഗ, ചിക്ക മഗളൂരു, ഹാസൻ ജില്ലകളിലെ 2000 ഹെക്ടർ ആവർത്തനക്കൃഷിക്കും ഇതനുസരിച്ച് സഹായം കിട്ടും. ആകെ 156 കോടി രൂപയാണ് ആവർത്തനക്കൃഷിക്കായി നീക്കിവച്ചിരിക്കുന്നത്.

 

നടീൽവസ്തുക്കളുെട വിതരണത്തിനായി 192.5 കോടി രൂപയുടെ പ്രത്യേക പദ്ധതിയുമുണ്ട്. ആകെ 82.5 ലക്ഷം ഏലത്തൈകളാണ് ആവർത്തനക്കൃഷിക്കും ഇടതീർക്കലിനുമായി കൃഷിക്കാർക്കുനൽകുന്നത്. വിശദമായ സർവേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിൽ 42 ശതമാനം ഉൽപാദനനഷ്ടവും 45 ശതമാനം വിളനാശവുമുണ്ടായതായാണ് സർവേയിലെ കണ്ടെത്തൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com