ADVERTISEMENT

നെടുങ്കണ്ടം ∙ ഉടുമ്പൻചോല ആടുകിടന്താനിൽ കാട്ടാന ചവിട്ടി മെതിച്ചത് 20 ഏക്കർ ഏലത്തോട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ കാട്ടാനകളെ പിന്തിരിപ്പിച്ചിട്ടും ആനകൾ ഏലത്തോട്ടത്തിൽ വീണ്ടും മടങ്ങിയെത്തി. വിളവെടുപ്പിനു പാകമായി ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇതോടെ ഏലം കർഷകർ പ്രതിസന്ധിയിലായി. ഉയർന്ന വില ലഭിക്കുന്ന സമയത്താണ് നാശം വിതച്ച് കാട്ടാനകളുടെ വരവ്. 

 

അടിയന്തരമായി വനംവകുപ്പ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ജനവാസ മേഖലയോടു ചേർന്ന സ്ഥലത്ത് ഇന്നലെ രാത്രിയിലും ആനക്കൂട്ടം നിൽക്കുന്നതു ജനങ്ങളെ ഭയത്തിലാഴ്ത്തി.കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആനക്കൂട്ടം സ്ഥലത്തെത്തി കൃഷി നശിപ്പിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് കർഷകർക്കു നഷ്ടമുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com