ADVERTISEMENT

കഴിഞ്ഞ പ്രളയത്തിൽനിന്നുള്ള തിരിച്ചുവരവിനിടെയാണ് സർവം തകർത്ത് വീണ്ടും പെരുമഴ പെയ്തത്.  ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൃഷിയിടങ്ങളെ കശക്കിയെറിഞ്ഞു. കാലാവസ്ഥാമാറ്റത്തിന്റെ  തീവ്രകാഴ്ചകളാണു നാം കണ്ടത്.  പ്രതിസന്ധികളെ ഉള്ളുറപ്പോടെ നേരിടുന്ന കർഷകന് ഈ അനിശ്ചിതത്വവും നേരിട്ടേ മതിയാവൂ. 

കാലം മാറുന്നു

കാലാവസ്ഥാധിഷ്ഠിത കൃഷിരീതി പിന്തുടരുന്ന നമുക്കു പാരിസ്ഥിതിക മാറ്റങ്ങളെ കാണാതെ പോകാനാവില്ല. ജൂലൈ 17 വരെ കേരളത്തിലെ മഴക്കണക്കില്‍ 30 ശതമാനം  കുറവുണ്ടായി.  17 മുതൽ 24 വരെ131% മഴ കൂടി. 

ഓഗസ്റ്റ് 7 മുതൽ14 വരെ കൂടിയത് 387%. ദിവസം150 മുതൽ200 വരെ മില്ലിമീറ്റർ മഴ ഒരു പ്രദേശത്തു പെയ്യുന്നു. 

നിലമ്പൂരിൽ ഈയിടെ ഒറ്റ ദിവസം 800 മില്ലിമീറ്റർ മഴ പെയ്തിറങ്ങി. നമ്മുടെ കൃഷിയിടങ്ങൾക്കു താങ്ങാനാവില്ലിത്.  അറബിക്കടലിൽ ഈ ജൂലൈയിൽ  ഉണ്ടായത്140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്. പ്രളയത്തിനും അതിതീവ്രമഴയ്ക്കും ഇതും കാരണമാകുന്നു. 

എവിടെ വേണം കൃഷി

എവിടെയാണ്, എന്താണ് കൃഷിചെയ്യേണ്ടതെന്ന കൃത്യമായ നിബന്ധനകൾ നമുക്കില്ല. എല്ലായിടത്തും എല്ലാ കൃഷിയും പറ്റിയതല്ല. 

 നെൽ വയലുകൾക്കും ചതുപ്പുകൾക്കും കുന്നുകൾക്കും കാടിനും പുൽമേടിനുമെല്ലാം സംതുലിത പരിസ്ഥിതിയിൽ കൃത്യമായ പങ്കുണ്ട്. ഏകവിളക്കൃഷിക്കായി മലമുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധ വേണം. 

ഓർക്കാം പഴമയെ

മണ്ണിനു യോജ്യമായ ബഹുവിളക്കൃഷിയിലേക്കു നാം മടങ്ങേണ്ടതുണ്ട്.   ആധുനിക സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും കീടനാശിനികളുമെല്ലാം വിവേകത്തോടെ പ്രയോജനപ്പെടുത്തണം. പഴയ കാലത്തെപ്പോലെ കൃഷിക്കാർ സഹകരിച്ച് മുന്നേറാനുള്ള വഴി കണ്ടെത്തണം. 

വിള ഇൻഷുറൻസ്

പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം പരിഹരിക്കുന്നതിനു കാർഷിക വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷകർ നിർബന്ധമായും ചേരണം. സർക്കാരിന്റെ  അടിയന്തര നഷ്ടപരിഹാരത്തിനൊപ്പം  ഇൻഷുറൻസ്  തുക കൂടി ലഭിക്കുന്നതു വലിയ ആശ്വാസമാകും. സമീപകാലത്ത് ഇന്‍ഷുറന്‍സ് തുക കുത്തനെ ഉയര്‍ത്തി.  നെല്ല്, തെങ്ങ്, കമുക്, റബർ, കുരുമുളക് ഉൾപ്പെടെ 27 വിളകൾക്ക് ഇൻഷുറൻസുണ്ട്.  പ്രളയം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗ ആക്രമണം എന്നിവ മൂലമുള്ള നഷ്ടങ്ങൾക്കാണ് ഇൻഷുറസ് സുരക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com