ADVERTISEMENT

പുതുതലമുറയെ കാർഷിക രംഗത്തേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു ആരംഭിച്ച ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതി ഗംഭീരമായി മുന്നോട്ട് പോകുകയാണ്. കാർഷിക ക്ലബ്ബുകൾ വഴി കുട്ടികൾ ഏകോപിപ്പിക്കുക, കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക, അതിനോട് ആകർഷണമുണ്ടാക്കുക എന്നത് തന്നെയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. കൃഷിയിൽ നിന്നും കാർഷിക സംസ്കാരത്തിൽ നിന്നും പുതുതലമുറ അകന്നുപോകുന്നുവെന്ന ആശങ്ക ഉയർന്നുവരുന്ന കാലഘട്ടത്തിൽ ഈ പദ്ധതിക്കു പ്രസക്തിയുണ്ട്. എല്ലാവർഷവും സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളും പങ്കാളികളാകുന്ന പദ്ധതി തുടരുകയും ചെയ്യും ഇവിടെയാണ് യുകെജിയിൽ പഠിക്കുന്ന മഹാലക്ഷ്മിയുടെ കഥ ഏവർക്കും പ്രചോദനമാകുന്നത്.

കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ സർക്കാർ അഗസ്ത്യക്കോട് ഓൾഡ് എൽപിഎസ് സ്കൂളിൽ എൽകെജി മുതൽ നാലാം ക്ലാസ്സ്‌ വരെ പഠിക്കുന്ന വിദ്യാർത്ഥികളെ ചെറിയ രീതിയിൽ കൃഷിയുടെ അടിസ്ഥാനം കൂടി പഠിപ്പിക്കുന്നുണ്ട്. കൃഷി എന്താണെന്നും അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ അദ്ധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സാരം.

അവിടുത്തെ നിരവധി കുട്ടികളിൽ ഒരാളായ മഹാലക്ഷ്മി പഠനം കഴിഞ്ഞു വീട്ടിലെത്തിയാൽ അപ്പോൾ കർഷകയാകും. വീട്ടിൽ മഹാലക്ഷ്മിയ്ക്കായി കുറച്ച് കൃഷി സ്ഥലവുമുണ്ട്. അതിന് മഹാലക്ഷ്മി "മഞ്ചാടി ഗ്രാമം" എന്നാണ് വിളിപ്പേര് നൽകിയത്. പാരമ്പര്യ കൃഷി കുടുംബത്തിലെ പുതിയ തലമുറക്കാരിയായ മഹാലക്ഷ്മി ജനിച്ചനാളുകൾ മുതൽ കൃഷി എന്ന വലിയ സംസ്കാരം കണ്ടാണ് വളർന്നത്. അത് കൃഷിയോടുള്ള ആകർഷണവും പ്രചോദനവും കൂട്ടി. തന്റെ നെൽപാടവും പച്ചക്കറി കൃഷിയും മൽസ്യകൃഷിയും മഹാലക്ഷ്മിയിൽ കൃഷി സ്നേഹം വളർത്തി.

Kids-Farmer-Mahalakshmi

മഹാലക്ഷ്മിയുടെ അപ്പൂപ്പൻമാർ പരമ്പരാഗത കർഷകരാണ്. അച്ഛനും കൃഷിയോട് പ്രിയം. ഇതെല്ലാം കണ്ടുവളർന്ന കുഞ്ഞു ലക്ഷ്മി മുറ്റത്തിറങ്ങിയാൽ കൃഷി ചെയ്യുന്ന മനോഹര കാഴ്ചകൾ. അച്ഛന്റെ ഹൈ ടെക് കൃഷിയ്ക്കൊപ്പം അവൾ കൂടി ചേർന്നു. മുളക്, ചീര, വെണ്ട, പീച്ചിൽ എന്നിവ മഹാലക്ഷ്മിയുടെ തോട്ടത്തിൽ ഉണ്ട്. പാടത്തു നെല്ല് വിതക്കുന്നത്തിനും കള പറിക്കുന്നതിനും കൊയ്യുന്നതിനും ചവിട്ടുന്നതിനും നെല്ല് പുഴുങ്ങി പത്തായത്തിൽ ആക്കുന്നവരെ കൂടെത്തന്നെ അവൾ ഉണ്ടാകും.

വീട്ടിൽ കൃഷി കാണാൻ വരുന്ന ഓരോ കൃഷി സ്നേഹികൾക്കും വിളകളുടെ പേരും ഉപയോഗവും ഈ ചെറു പ്രായത്തിൽ അവൾ കുസൃതിയോടെ പറയും. അവധി സമയങ്ങളിൽ തിരുവനന്തപുരതുനിന്നു ഓടിയെത്തുന്ന തന്റെ പ്രിയപ്പെട്ട ചേട്ടന്മാരായ സൂര്യയും ആദിത്യനും മറ്റ്കൊച്ചു കൃഷിക്കാരാണ്. മൂന്ന് പേരും കൂടിയാകുമ്പോൾ അവരവിടെ കാർഷികോൽസവം തന്നെ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com