ADVERTISEMENT

ഓൺലൈൻ റജിസ്ട്രേഷനിലൂടെ കാർഷികയന്ത്രങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി കൃഷിവകുപ്പ്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80% സബ്സിഡി നിരക്കിൽ കർഷകർക്കു ലഭ്യമാക്കും. കർഷകസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കുംസഹായം ലഭിക്കും. ഇതിനായി  www.agrimachinery.nic.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.

റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള  നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട്.

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഒരു HP ക്ക് 0.018 ലക്ഷം എന്ന നിരക്കിൽ സബ്മേഴ്സിബിൾ പമ്പുകൾക്കും ഇലക്ട്രിക് പമ്പുസെറ്റുകളുടെ റിമോട്ട് മോട്ടോർ ഓപ്പറേറ്ററുകൾക്കും ധനസഹായമുണ്ട്. വിശദവിവരങ്ങൾ കൃഷിഭവനുകളിൽ ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് അതാത് ജില്ലകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായും  ബന്ധപ്പെടാം.

തിരുവനന്തപുരം: 0471–2482022, കൊല്ലം: 0474–2795434, പത്തനംതിട്ട: 0473–4252939,  ആലപ്പുഴ: 0477–2268098, ഇടുക്കി: 0486–2228522, കോട്ടയം: 0481–2561585, എറണാകുളം: 0484–2301751,  തൃശൂർ: 0487–2325208, പാലക്കാട്: 0491–2816028, മലപ്പുറം: 0483–2848127, കോഴിക്കോട്: 0495–2723766, വയനാട്: 0493–6202747, കണ്ണൂർ: 0497–2725229, കാസർകോട്: 0499–4225570.

യന്ത്രബാങ്കുകൾ 

കസ്റ്റം ഹയറിങ് സെന്ററുകളിൽ വാടകയ്ക്ക് നൽകുന്നതിനായി  യന്ത്രങ്ങൾ വാങ്ങുന്നതിന് പദ്ധതി സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സഹായം. 40% നിരക്കിലാണ് സബ്സിഡി. 25 ലക്ഷത്തിന്റെ  പദ്ധതിക്ക് 10 ലക്ഷം രൂപയും 40 ലക്ഷത്തിന്റെ  പദ്ധതിക്ക് 16 ലക്ഷം രൂപയും സഹായം ലഭിക്കും. സഹകരണസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ എന്നിവയ്ക്ക് യന്ത്രബാങ്കുകൾ തുടങ്ങാൻ സഹായം. തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് പദ്ധതി. 80% സബ്സിഡി നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ വരെ സഹായം. യന്ത്രബാങ്കിനുള്ള അപേക്ഷയും ഓൺലൈൻ വഴി www.agrimachinery.nic.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com