തേൻ വിളവെടുപ്പിനെക്കുറിച്ചറിയാൻ കോൾ സെന്ററിൽ വിളിക്കാം

HIGHLIGHTS
  • രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വിളിക്കാം
honey
SHARE

റബർത്തോട്ടങ്ങളിലെ തേനീച്ചക്കോളനികളിൽനിന്നുള്ള തേൻ വിളവെടുപ്പു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് മീനച്ചിൽ പാലാക്കാട് റബറുൽപാദകസംഘത്തിലെ അംഗവും റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ചവളർത്തൽ കോഴ്‌സിലെ പരിശീലകനുമായ ബിജു ജോസഫ് ബുധനാഴ്ച (2019 ഡിസംബർ 04) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഫോണിലൂടെ മറുപടി നൽകും. കോൾ സെന്റർ നമ്പർ 04812576622.

റബർ ബോർഡ് കോൾസെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. റബർ ബോർഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവിടെനിന്നു ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA