സവാളവില കുതിച്ചുയരുന്നതിനിടെ സംസ്കരിച്ച് ഉണക്കിയ സവാളയും വിപണിയിൽ. അരിഞ്ഞ് ഡ്രയറിൽ ഉണക്കിയെടുത്ത സവാള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്നുവെങ്കിലും കേരളത്തിൽ പ്രിയമില്ലായിരുന്നു.
സവാളവില കിലോഗ്രാമിന് 120 രൂപ വരെയായതോടയായിരുന്നു മഹാരാഷ്‌ട്രയിൽനിന്നും മറ്റും ഇതു വീണ്ടുമെത്തിയത്. വില കിലോഗ്രാമിന് 170 രൂപ. എന്നാൽ, വെള്ളത്തിലിട്ടു മൂന്നു മണിക്കൂർ കുതിർന്നുകഴിയുമ്പോൾ മൂന്നു കിലോഗ്രാം പച്ചസവാളയുടെ പൊലിമയുണ്ടാകുമെന്ന് ഹോട്ടലുടമകൾ പറയുന്നു. വെള്ളം വാർന്നശേഷം അരച്ച് ഉപയോഗിക്കാം.