ADVERTISEMENT

ഉള്ളിവില റോക്കറ്റ് വേഗത്തിൽ കുതിക്കാൻ തുടങ്ങിയതോടെ പല ഉള്ളി വിഭവങ്ങളും ഹോട്ടലുകളിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. വൈകുന്നേരങ്ങളിലെ വഴിയോരക്കടകളിൽ സുലഭമായിരുന്ന ഉള്ളിവട കണ്ടുകിട്ടാനില്ല. അഥവാ കിട്ടിയാൽ തന്നെ ഉള്ളി കണ്ടുപിടിക്കാൻ മഷിയിട്ടു നോക്കണം. വില കൂട്ടിയാൽ വാങ്ങാൻ ആളുണ്ടാവില്ലെന്നും ഉയർന്ന നിരക്കു നൽകി ഉള്ളി വാങ്ങി വിഭവങ്ങൾ തയാറാക്കുന്നതു കനത്ത നഷ്ടമുണ്ടാക്കുമെന്നു വഴിയോരക്കച്ചവടക്കാർ പറയുന്നു.

ഉള്ളി ഒഴിവാക്കാൻ പറ്റാത്ത വിഭവങ്ങളിൽ നേരത്തേ സ്റ്റോക് ചെയ്ത ഉള്ളിയാണു ഹോട്ടലുകൾ ഉപയോഗിച്ചു വരുന്നത്. സ്റ്റോക് തീർന്നാൽ അമിത വില നൽകി ഉള്ളി വാങ്ങുന്നതു നഷ്ടമുണ്ടാക്കുമെന്നു ഹോട്ടൽ ഉടമകൾ പറഞ്ഞു. ഇറച്ചി വിഭവങ്ങൾക്കൊപ്പം സൗജന്യമായി സവാള നൽകുന്ന പതിവു പല ഹോട്ടലുകളും നിർത്തി. ഒട്ടേറെ ആവശ്യക്കാരുള്ള കൊത്തുപൊറോട്ടയ്ക്കും, ഓംലെറ്റിനും മിക്ക ഹോട്ടലുകളും വില ഉയർത്തി. സാലഡിൽ ഉള്ളി ഒഴിവാക്കി കത്രിക്ക മാത്രമാണു നൽകുന്നത്. ചിലയിടങ്ങളിൽ കാബേജാണ് സാലഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com