ADVERTISEMENT

കഴിഞ്ഞ മാസം കർണാടക, മഹാരാഷ്‌ട്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ പെയ്ത മഴ വ്യാപകമായ കൃഷിനാശത്തിനു കാരണമായി. ഇതേത്തുടർന്ന് ഉള്ളിവില കുതിച്ചുയരുകയും ചെയ്തു. ഉള്ളി കൃഷിചെയ്തിരുന്ന കൃഷിയിടങ്ങളിലെ വിള വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതാണ് ഉള്ളിവില വർധിക്കാൻ കാരണം. വിപണിയിൽ വില വർധിച്ചെങ്കിലും ഉള്ളി വിളവെടുക്കാൻ കഴിഞ്ഞ കർഷകർക്ക് കാര്യമായ വില ലഭിക്കുന്നില്ലെന്നുള്ളതാണ് മറ്റൊരു കാര്യം.

ഒക്ടോബർ ഒന്നു മുതൽ നവംബർ ആറു വരെ മഹാരാഷ്‌ട്രയിൽ പെയ്തത് സാധാരണ ലഭിക്കുന്നതിലും ഒന്നര ഇരട്ടി മഴയാണ്. തെലുങ്കാനയിലും കർണാടകയിലും 65 ശതമാനം അധിക മഴ ലഭിച്ചു. കാലംതെറ്റിയുള്ള മഴ മഹാരാഷ്‌ട്രയിലെ കൃഷിയിലുടെ മൂന്നിലൊന്നും നശിപ്പിച്ചു എന്നാണ് റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് വിളവെടുക്കാൻ പാകമായ പല വിളകളും വിളവെടുക്കാൻ കർഷകർക്കു കഴിഞ്ഞതുമില്ല.

രാജ്യത്ത് ഉള്ളിവില കുതിച്ചുയർന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിൽ നശിച്ച ഉള്ളിപ്പാടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പ്രചരിച്ച ഒരു വിഡിയോ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com