ADVERTISEMENT

സീസൺ ആരംഭിക്കുന്നതിനു മുൻപേ അപൂർവ കാഴ്ചയുമായി ലേലവിപണികളിലെത്തിയ ചക്കയുടെ വില ആയിരം രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ മണ്ണത്തൂർ കാർഷിക ലേലവിപണിയിൽ ഇന്നലെ എത്തിയ ഒരേയൊരു ചക്ക ലേലത്തിൽ വിറ്റുപോയത് 1505 രൂപയ്ക്ക്. 

2 ദിവസം മുൻപ് കൂത്താട്ടുകുളത്തെ ലേലവിപണിയിൽ 1000 രൂപയ്ക്കു ചക്ക വിറ്റിരുന്നു. 2 വിപണികളിൽനിന്നും ഉയർന്ന വിലയ്ക്ക് ചക്ക വാങ്ങാൻ എത്തിയത് നാട്ടുകാർ തന്നെയാണ്. ഈ സമയത്ത് ചക്ക കിട്ടാക്കനിയാണ് എന്നതാണ് ഡിമാൻഡ് വർധിപ്പിക്കുന്നത്. 

നാട്ടിൻപുറത്തെ പ്ലാവുകളിൽ ചക്ക മൊട്ടിട്ടു തുടങ്ങിയതേയുള്ളൂ. ഇതു വിളഞ്ഞ് സുലഭമാകാൻ ആഴ്ചകൾ കാത്തിരിക്കണം. സീസൺ ആയാലും ലേലവിപണികളിൽ 200 രൂപ മുതൽ വില ലഭിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com