ഇന്ത്യൻ ഗപ്പി ചലഞ്ച് ഫെബ്രുവരിയിൽ
Mail This Article
ലോക ഗപ്പി ഭൂപടത്തിൽ കേരളത്തിന്റെയും അതിലൂടെ ഇന്ത്യയുടെയും മികച്ച സ്ഥാനം ഉറപ്പാക്കുവാൻ നിരവധി പ്രത്യേകതകളുമായി ഇന്ത്യൻ ഗപ്പി ചലഞ്ച് ഫെബ്രുവരി 22ന് നടക്കും. എറണാകുളം ചെറായിയിൽ സഹോദരൻ അയ്യപ്പൻ സ്മാരകഹാളിലാണ് മത്സരം. ഇന്ത്യൻ ഗപ്പി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഗപ്പി മത്സരത്തിൽ ലോക പ്രശസ്തരായ 3 രാജ്യാന്തര വിധികർത്താക്കൾ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ ബ്രീഡർമാരുടെ മികവുറ്റ ഗപ്പി മത്സ്യങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. അതുകൊണ്ടുതന്നെ, അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനും, അതുവഴി ഈ ചരിത്രത്തിന്റെ ഭാഗമാകുവാനും നിങ്ങളെ ഓരോരുത്തരെയും ഇന്ത്യൻ ഗപ്പി കോമ്പറ്റീഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ഗപ്പി ക്ലബ് പ്രസിഡന്റ് സിജു ചെറിയാൻ അറിയിച്ചു.
മത്സരിക്കാൻ താൽപര്യമുള്ളവർക്ക് ഗപ്പി ക്ലബ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്യാം. റജിസ്‌ട്രേഷൻ അവസാനിക്കുന്ന തിയതി : 2020 ജനുവരി 31, 10 PM
സോളിഡ് ഓൾ ഡെൽറ്റ, ഹാഫ് ബ്ലാക്ക് ഡെൽറ്റ, മൊസെയ്‌ക് ഡെൽറ്റ, ഗ്രാസ് ഡെൽറ്റ, സ്നേക്ക് സ്കിൻ ഡെൽറ്റ തുടങ്ങിയവയാണ് മത്സരവിഭാഗങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക് :
സുവിൻ: 9605797532
ഡോ. സൂര്യകാന്ത്: 8547254155
എം.പി. വിനോദ്: 9895555780
സിദ്ധിക് ജലാൽ: 8157833131