ADVERTISEMENT

സംസ്ഥാനത്തെ പ്രധാന ശീതകാല  പച്ചക്കറി കേന്ദ്രങ്ങളിലൊന്നായ കാന്തല്ലൂർ മേഖലയിൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന കാലാവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ മാസം പ്രദേശത്തനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിന് പുറമെ പിന്നീടുണ്ടായ‍ അതിശക്തമായ വെയിൽ കാർഷികവിളകൾ ചീഞ്ഞും വളർച്ച മുരടിച്ചും നശിക്കുന്നതിന് കാരണമായിട്ടുണ്ട്.

കാന്തല്ലൂർ പുത്തൂർ സ്വദേശി എം. ഇശ്വരന്റെ കാബേജ് കൃഷിയാണ് വളർച്ച മുരടിച്ച് വ്യാപകമായി  നശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഇതിൽ പുത്തൂർ സ്വദേശി മണികണ്ഠൻ, വിജയൻ, പരമൻ, ബാലചന്ദ്രൻ എന്നിവരുടെ കാബേജ്, കാരറ്റ് കൃഷികളും നശിച്ചിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് മാറിമറിഞ്ഞു പ്രദേശത്ത് അനുഭവപ്പെട്ട കാലാവസ്ഥ കാർഷികവിളകൾ നശിപ്പിക്കുന്നത് കൂടാതെ അടുത്ത സീസണിലേക്ക് കൃഷിയിറക്കാനായുള്ള ജോലിയും തടസ്സപ്പെട്ടിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com