സ്പെഷൽ സബ് ജയിലിൽ കരിമീൻ കൃഷി തുടങ്ങി
Mail This Article
×
കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ കരിമീൻ കൃഷി ആരംഭിച്ചു. സോപ്പ് വിൽപനയും തുടങ്ങി. തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പരിശീലന പദ്ധതിയുടെ ഭാഗമാണിത്. കരിമീൻ വളർത്തൽ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു. ജയിൽ അന്തേവാസികൾ നിർമിച്ച ഗ്ലിസറിൻ സോപ്പ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫിനോൽ എന്നിവയുടെ ആദ്യ വിൽപന പത്തനാപുരം ഡെപ്യുട്ടി തഹസിൽദാർ എസ്. ഹസീന ഏറ്റുവാങ്ങി. തുണി സഞ്ചി, ബാഗ് എന്നിവ നിർമിക്കുന്നതിനാവശ്യമായ രണ്ട് തയ്യൽ മെഷിൻ ജയിലിന് ലഭിച്ചു. കടവട്ടൂർ ഷാജിയാണ് സൗജന്യമായി നൽകിയത്. സൂപ്രണ്ട് കെ. സോമരാജൻ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.