ADVERTISEMENT

സേനാപതിയിൽ കൃഷിയിടത്തിൽ നിന്ന് 300 കിലോയോളം പച്ച ഏലയ്ക്ക മോഷണം പോയി. രാജാക്കാട് മധുരമറ്റത്തിൽ സദാശിവൻ പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽനിന്നാണ് ഏലയ്ക്ക  മോഷണം പോയത്. 9 വർഷമായി ഇദ്ദേഹം പാട്ടത്തിന് എടുത്ത കൃഷി ചെയ്യുന്ന സ്ഥലത്ത് ഏലവും കുരുമുളകും ഉണ്ട്. ഇതു വരെ മോഷ്ടാക്കളുടെ ശല്യം ഉണ്ടായിട്ടില്ലെന്ന് സദാശിവൻ പറഞ്ഞു. 

ഏതാനും ദിവസം മുൻപ് സദാശിവൻ ഇവിടെ എത്തി കൃഷിപ്പണികൾ ചെയ്തു മടങ്ങിയതാണ്. കഴിഞ്ഞ ദിവസം വീണ്ടും കൃഷിയിടത്തിൽ എത്തിയപ്പോഴാണ് ഏലയ്ക്ക മോഷ്ടിക്കപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടത്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി സദാശിവൻ പറഞ്ഞു. പാട്ട കാലാവധി അവസാനിക്കാൻ രണ്ട് മാസം ബാക്കിയുള്ളപ്പോഴാണ് ഏലയ്ക്ക നഷ്ടപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com