ADVERTISEMENT

പാലായ്ക്കടുത്ത ചക്കാമ്പുഴയിലെ തോമസ് കട്ടക്കയത്തെ പ്ലാവു മനുഷ്യൻ എന്നു വിശേഷിപ്പിക്കാം. രുചിയിലും ഗുണത്തിലും വ്യത്യസ്ഥമായ മുന്നൂറോളം പ്ലാവുകളാണ് ഇദ്ദേഹത്തിന്റെ രാമപുരത്തെ തോട്ടത്തിലുള്ളത്. നിത്യം ഫലം തരുന്നവയും, ചകിണിയില്ലാ വരിക്കയും തേൻ കൂഴയും കൊട്ടാരം പ്ലാവും തോട്ടത്തിലെ ആകർഷണീയ ഇനങ്ങളാണ്.

പുതിയ പ്ലാവിനത്തെക്കുറിച്ചറിഞ്ഞാൽ അവയുടെ ചക്ക ശേഖരിച്ച് പഴുപ്പിച്ചും പാകം ചെയ്തും കഴിച്ച് ഇഷ്ടമായാൽ ആ ഇനത്തിന്റെ പ്ലാവിൻ കമ്പുശേഖരിച്ച് തോട്ടത്തിൽ കൂടകളിൽ വളരുന്ന തൈകളിൽ ബഡ് ചെയ്തെടുക്കുകയാണ് പതിവ്. മുമ്പ് റബർ നഴ്സറി നടത്തി പരിചയമുണ്ടായിരുന്ന തോമസ് കട്ടക്കയത്തിന് എഴുപതാം വയസിലും ബഡ്ഡിങ് വഴങ്ങുന്നു. നാലേക്കറോളം സ്ഥലത്തെ റബർ വെട്ടിമാറ്റി പകരം പ്ലാവുകൃഷി എന്ന പരീക്ഷണം വിജയിപ്പിച്ചിരിക്കുന്നു. 

ജൈവവളങ്ങളും ജലസേചനവും ക്രമമായി ചെയ്യുന്നതല്ലാതെ മറ്റു പരിചരണങ്ങളൊന്നും തോട്ടത്തിലില്ല. 'ജാക്ക് ഫ്രൂട്ട് പാരഡൈസ്‌' എന്നു പേരിട്ടിരിക്കുന്ന തോട്ടത്തിൽ പ്ലാവിൻ തൈകൾ തേടി ചക്കപ്രേമികൾ എത്തുന്നുമുണ്ട്. ഏറ്റവുമധികം പ്ലാവിനങ്ങളുടെ ശേഖരണത്തിന് യൂണിവേഴ്സൽ ഏഷ്യൻ റെക്കോഡുൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ തോമസിന് ലഭിച്ചിട്ടുണ്ട്. 

സീസൺ കാലത്ത് കൂടുതലായി ലഭിക്കുന്ന ചക്കകളുടെ ചുളകൾ വേർതിരിച്ച് ഉണങ്ങി സൂക്ഷിക്കുന്നു. ചക്കമടൽ, ചക്കക്കുരു, ചകിണി തുടങ്ങിയവയെല്ലാം രുചികരമായ ഭക്ഷ്യോൽപന്നങ്ങളാക്കി മാറ്റി വിൽക്കുന്നുമുണ്ട്. 

ഫോൺ: 9495213264

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com