ADVERTISEMENT

കൃഷിക്കുള്ള വകയിരുത്താൻ കാര്യമായി വർധിച്ചിട്ടില്ല എന്ന പ്രശ്നമുണ്ട്. പൊതുവേയുള്ള വിഭവ ദാരിദ്ര്യം കൃഷിയെ ബാധിച്ചിട്ടുണ്ട്. ഒരുപക്ഷേ, കുട്ടനാട് പാക്കേജ്, വയനാട് പാക്കേജ്, ഇടുക്കി പാക്കജ് എന്നിവയിൽ കൃഷിക്ക് വകയിരുത്താൻ ഉണ്ടല്ലോ എന്നതുകൊണ്ടും ആകാം. നാളികേരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

കേരോൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും വേണ്ടിയുള്ള പദ്ധതികൾ ശ്രദ്ധേയമാണ്. വീടുകളിൽ മിച്ചം വരുന്ന പഴം, പച്ചക്കറി എന്നിവയുടെ സംഭരണത്തിന് വിപണനത്തിനും ഊബർ മാതൃകയിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉണ്ടാക്കാനുളള ആശയം ഗംഭീരമാണ്. എങ്കിലും കാർഷിക മേഖലയുടെ ഇന്നത്തെ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ കുറേക്കൂടി വേണ്ടിയിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com