ADVERTISEMENT

ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും കൊയ്ത്ത്, മെതിയന്ത്രങ്ങൾ കർഷകർക്ക് കിട്ടാനില്ല. മണിക്കൂറിന് 3800 രൂപ വരെ നിരക്കിൽ സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടിവന്നതോടെ നെൽക്കൃഷി കൊല്ലം ജില്ലയിൽ മിക്കയിടത്തും കനത്ത നഷ്ടത്തിൽ. ജില്ലാ പഞ്ചായത്തിന്റെ യന്ത്രം മണിക്കൂറിന് 1500 രൂപ നിരക്കിലാണ് ലഭിക്കുന്നത്. എന്നാൽ, രാഷ്ട്രീയ സമ്മർദം ഉപയോഗിച്ച് ഇവ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടു പോയതായാണ് പരാതി. 

ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ കൊയ്ത്ത് യന്ത്രങ്ങൾ തകരാറിലാണ്. സമീപ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സ്വകാര്യ യന്ത്രങ്ങൾ ഏലാകളിലെത്തിക്കുന്നത്. ഇതിന് കാത്തിരിക്കണം. കൊയ്ത്ത് തൊഴിലാളികളെ മിക്കയിടത്തും കിട്ടാനില്ലാത്തതും ചിലയിടങ്ങളിലെ ഭീമമായ കൂലി നൽകേണ്ടിവരുന്നതും കർഷകരെ ദുരിതത്തിലാക്കുന്നു. മെതിക്കാനും പ്രത്യേകമായി ആളെ നിർത്തണം. എന്നാൽ യന്ത്രം എത്തിക്കുന്നതോടെ വേഗം കൊയ്ത്തു നടത്താനാകും. പഞ്ചായത്തുകൾ വാങ്ങുന്ന യന്ത്രങ്ങൾ വരമ്പുകളും കട്ടിത്തറയുമുള്ള ഏലാകൾക്ക് പറ്റിയതല്ലെന്നും ഇതാണ് യന്ത്രം കേടാകുന്നതിന് കാരണമെന്നും കർഷകർ പറയുന്നു. മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകളിൽ കൊയ്ത്ത് യന്ത്രം വാങ്ങണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ ഇതുവരെ അനൂകൂല തീരുമാനമെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com