ADVERTISEMENT

മികച്ച ഉൽപാദനം കാഴ്ചവച്ച് പ്രതിഭ ഇനം മഞ്ഞൾ. സംസ്ഥാന ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിൽ റബർ ആവർത്തനക്കൃഷിയുടെ ഇടവിളയായി ചെയ്ത മഞ്ഞൾ കൃഷിക്കാണ് മികച്ച വിളവ് ലഭിച്ചത്. 20 ഹെക്ടറിൽ പ്രതിഭ ഇനം മഞ്ഞളായിരുന്നു കൃഷി ചെയ്തത്. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെ (IISR) സാങ്കേതിക സഹായത്തോടെയായിരുന്നു പ്രതിഭ കൃഷി ചെയ്തത്. ഒരു ചുവട്ടിൽനിന്ന് 4.3 കിലോഗ്രാം മഞ്ഞൾ ലഭിച്ചതാണ് ഏറ്റവും മികച്ച ഉൽപാദനം. മറ്റ് എസ്റ്റേറ്റുകളിലും മഞ്ഞൾ കൃഷി ആരംഭിക്കുമെന്ന് സംസ്ഥാന ഫാമിങ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്.കെ. സുരേഷ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0475-2222 245/51/52

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com