ADVERTISEMENT

വിപണിയിലേക്ക് വ്യാജൻ വെളിച്ചെണ്ണ ഒഴുകിയിറങ്ങുന്നതിനു തടയിടാൻ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇനി മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയേതെന്ന് ഉപഭോക്താവിനു തന്നെ കണ്ടെത്താം. നടപടികൾ ഇങ്ങനെ.

  • എല്ലാ വെളിച്ചെണ്ണ ഉൽപാദകരും വിതരണക്കാരും പേരും ബ്രാൻഡും ഭക്ഷ്യസുരക്ഷാ വകുപ്പിൽ റജിസ്റ്റർ ചെയ്യണം. 
  • സംസ്ഥാനത്തിനു പുറത്തുള്ള വെളിച്ചെണ്ണ ഉൽപാദകർക്കു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ വിൽപന നടത്താനാകില്ല. 
  • ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ പരിധിയിലെ അംഗീകൃത വെളിച്ചെണ്ണ ഉൽപാദകരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കും.
  • നിരോധിക്കപ്പെട്ട ബ്രാൻഡുകളുടെ ഉൽപാദകരെയും വിതരണക്കാരെയും കണ്ടെത്തി ഒഴിവാക്കും.
  • മാർച്ച് 15 മുതൽ ഇത്തരം നിരോധിത ബ്രാൻഡുകളിലെ മുഴുവൻ വെളിച്ചെണ്ണയും പിടിച്ചെടുക്കും.
  • ഓരോ ആഴ്ചയും സ്ഥിതി വിവര കണക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു നൽകും.
  • അംഗീകൃത ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കും.
  • കമ്മിഷണറേറ്റിന്റെ അനുമതിയില്ലാതെ പുതിയ ലൈസൻസുകളില്ല.
  • അംഗീകൃത ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com