ADVERTISEMENT

സംസ്ഥാന ക്ഷീര സം​ഗമത്തിന്റെ ഭാ​ഗമായി കനകകുന്ന് വളപ്പിൽ നടക്കുന്ന കേരള ഡെയറി എക്സ്പോ 2020 പ്രദർശനം ശ്രദ്ധേയമാകുന്നു. ക്ഷീര മേഖലയിലെ നൂതന സംരംഭങ്ങളും, ഇതിനു വേണ്ടി ഉപയോ​ഗിക്കേണ്ട ഉപകരണങ്ങളും, പശുവളർത്തലിന് പ്രയോജനകരമാകുന്ന പാക്കിം​ഗ് മെഷീനുകൾ , പാൽ ഉൽപാദന രം​ഗത്തെ വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾ, പാൽ സംരംഭിക്കുന്ന റോബോട്ട് മെഷീനുകൾ, വിവിധ കാലിത്തീറ്റ കമ്പനികളുടെ ഉൽപന്നങ്ങൾ, 30ൽപ്പരം ഇനം നാടൻ പശുക്കൾ എന്നിവയും പ്രദർശനത്തിന് മോടി കൂട്ടുന്നു.

dairy-expo-1
ക്ഷീര സം​ഗമത്തിന്റെ ഭാ​ഗമായി നടത്തുന്ന ഡയറി എക്സ്പോ 2020 പ്രദർശനത്തിൽനിന്നും.

കാലിസമ്പത്തിൽ ​ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ച വെച്ചൂർ ഇനം പശു, ഇന്ത്യൻ സുന്ദരി എന്നറിയപ്പെടുന്ന ​ഗുജറാത്തി ​ഗീർ, കാസർ​ഗോഡ് കുള്ളൻ, തുടങ്ങിയ പശു ഇനങ്ങളും, ജമുനാപ്യാരി, മലബാറി, രാജസ്ഥാനി ആടുകളും, ഒട്ടകം കുതിരകൾ തുടങ്ങിയവും എക്സ്പോയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.  ആഫ്രിക്കൻ ആമസോൺ കാടുകളിൽ കാണപ്പെടുന്ന അരാപൈമ, രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന പോക്കറ്റ് മങ്കി, വിവിധ ഇനം പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com