ADVERTISEMENT

കനത്ത ചൂടിലും വരൾച്ചയിലും സംസ്ഥാനത്തു കൃഷി നാശം. ജനുവരി ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 6.95 കോടിയുടെ നാശമുണ്ടായി. 35 ഡിഗ്രിയിലേറെ ചൂടു നേരിട്ട കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലാണു നാശമേറെ. കൊടും ചൂടിൽ വാഴ, നെല്ല്, പച്ചക്കറി എന്നിവ വാടിക്കരിഞ്ഞു. നനയ്ക്കാൻ വെള്ളമില്ലാത്തതാണു  വിഷു വിപണി ലക്ഷ്യമിട്ട വാഴക്കൃഷിയ്ക്കു വിനയായത്. പ്രതീക്ഷിച്ച ഉൽപാദനവും ഇത്തവണയുണ്ടാകില്ല. 1046. 85 ഹെക്ടറിലുണ്ടായ വിളനാശം 1125 കർഷകർക്കു നഷ്ടം വരുത്തി.  

വിളനാശം ഇങ്ങനെ

വിള–എണ്ണം–വിസ്തൃതി (ഹെക്ടറിൽ)–ബാധിച്ച കർഷകരുടെ എണ്ണം– നഷ്ടം (ലക്ഷത്തിൽ)

  • ഏത്തവാഴ (കുലയ്ക്കാത്തത്)– 24807–872.55–241–99.23
  • ഏത്തവാഴ (കുലച്ചത്) – 54467–66.21–511–326.80
  • നെല്ല് –99310–99.31–290–148.97
  • പച്ചക്കറി (പന്തൽകൃഷി) – 2100hr-2.10–27–0.95
  • കുരുമുളക് –900–3.24–19–6.75
  • കിഴങ്ങുവർഗം –250.000Hr-1,00–8–112.50
  • കപ്പ –1000Hr–1.00–11–0.13
  • പച്ചക്കറി(പന്തൽഅല്ലാത്തത്) –1400hr-1.40-17-0.56
  • തെങ്ങ്(1വർഷം പ്രായമായത്) –5–0.04–1–0.05

ആകെ:   0–1046.85–1125–695.94

ജില്ലകളിൽ വിളനാശം

ജില്ല– കൃഷിവിസ്തൃതി (ഹെക്ടറിൽ)– ബാധിച്ച കർഷകർ– നഷ്ടം (ലക്ഷത്തിൽ)

  • തൃശൂർ– 47.00–69–70.50
  • കോട്ടയം–12.38––81–103.36
  • കൊല്ലം–933.40–727–421.99
  • ആലപ്പുഴ– 1.20–47–15.30
  • പാലക്കാട്– 29.41–88–44.12
  • മലപ്പുറം– 7.00–30–10.50
  • തിരുവനന്തപുരം– 9.98–63–14.24
  • ഇടുക്കി– 4.40–9–5.10
  • പത്തനംതിട്ട– 2.08–11–10.81.

കർഷകരുടെ നഷ്ടം പരിഹരിക്കും

‘കർഷകരുടെ നഷ്ടം പരിഹരിക്കും. ചൂടിന്റെ തോതും വിളനാശവും കണക്കാക്കി സ്ലാബ് അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുന്നതിനു വ്യവസ്ഥയുണ്ട്. ഇതിനായി കർഷകർ അപേക്ഷ നൽകണം. വിള ഇൻഷുറൻസ് ഉള്ളവർക്ക് ആനുകൂല്യവുമുണ്ടാകും.’-  വി.എസ്. സുനിൽകുമാർ, കൃഷി മന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com