ADVERTISEMENT

കോവിഡ്–19 പ്രതിരോധ നടപടികളുടെ ഭാഗമായി ജോലിക്കു പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്കു മത്സ്യഫെഡ് പലിശരഹിത വായ്പ നൽകും. സ്വന്തം ജാമ്യത്തിൽ 5,000 രൂപ വരെയാണ് നൽകുന്നത്. നാളെ മുതൽ വായ്പ ലഭിക്കും.

മത്സ്യത്തൊഴിലാളി ക്ഷേമസംഘങ്ങളിൽ അംഗത്വമുള്ള, മത്സ്യലേലങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളി ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് വായ്പ നൽകുന്നതെന്നു മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. ഇത് ഒരു വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി.

ക്ഷേമസംഘങ്ങൾ നടത്തുന്ന ലേലത്തിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ 42,000 തൊഴിലാളികൾക്കു വായ്പ ലഭിക്കും. മത്സ്യഫെഡ്, സംഘങ്ങൾ, ലേലം നടത്തിപ്പുകാർ എന്നിവർക്ക് ഒരു ശതമാനം വീതം മാത്രം കമ്മീഷൻ ഈടാക്കുന്ന സംവിധാനത്തിലേക്കു കൂടുതൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ആകർഷിക്കാനാണു പ്രത്യേക സാഹചര്യം കണക്കിലെടുത്തു വായ്പ നൽകുന്നത്. 

മത്സ്യബന്ധന ഉപകരണം വാങ്ങാൻ ഒരു മത്സ്യത്തൊഴിലാളി ഗ്രൂപ്പിന് 80 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. 

ഈ വായ്പയെടുക്കുന്നവർക്കു മത്സ്യം പുറത്തുവിൽക്കാൻ കഴിയില്ല. സംഘങ്ങൾ വഴിയുള്ള ലേലത്തിലൂടെ മാത്രമേ വിൽക്കാൻ കഴിയൂ. ഇതിൽ 3.5% ആണു മത്സ്യഫെഡിന്റെ കമ്മീഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com