ADVERTISEMENT

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നൽകാൻ ലക്ഷ്യമിട്ട് കേരളത്തിലെ പന്നിക്കർഷകരുടെ സംഘടനയായ കേരള പിഗ് ഫാർമേഴ്സ് രംഗത്ത്. സംഘടനയിലെ അംഗങ്ങൾ ഇതിനോടകം ഏഴു ലക്ഷം രൂപയോളം സമാഹരിച്ചുകഴിഞ്ഞു. പത്തു ലക്ഷം രൂപയാകുന്ന മുറയ്ക്ക് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. 

കോവിഡ്–19 നിയന്ത്രണങ്ങൾ വന്നപ്പോൾ ഏറ്റവും പ്രതിസന്ധിയിലായത് പന്നിവളർത്തൽ മേഖലയാണ്. ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചപ്പോൾ അവിടെനിന്ന് മിച്ചഭക്ഷണം ശേഖരിച്ച് പന്നികളെ വളർത്തിയിരുന്നവർ ബുദ്ധിമുട്ടിലായി. പന്നികൾക്ക് ഭക്ഷണം നൽകാൻ ബുദ്ധിമുട്ടുകയാണ് പല കർഷകരും. എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം നൽകാനുള്ള കർഷകരുടെ തീരുമാനം പ്രശംസനീയമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com