ADVERTISEMENT

സുഗന്ധവ്യഞ്ജന വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ഉപദേശകസമിതി രൂപീകരിച്ച് സ്പൈസസ് ബോർഡ്. മുളക്, ഏലം, കുരുമുളക്, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്ക് തങ്ങളുടെ സംശയങ്ങൾ ഫോൺ കോളിലൂടെയോ വാട്സാപ്പിലൂടെയോ ചോദിക്കാം. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി (വിളസംരക്ഷണം, സാങ്കേതികവിദ്യാ കൈമാറ്റം) ഡോ. എ.കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് കർഷകരെ സഹായിക്കുക. 

സംശയപരിഹാരത്തിന് വിളിക്കാം 8281103702

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com