ADVERTISEMENT

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മാലിന്യമുക്തി മുട്ടക്കോഴിയിലൂടെ എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴി വളർത്തൽ ചാലഞ്ചുമായി (#Rear_a_Layer_Challenge) വെറ്ററിനറി ഡോക്ടർമാർ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനാണ് (കെജിവിഒഎ) ഇങ്ങനൊരു ചാലഞ്ചുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സംസ്ഥാന വ്യാപകമായുള്ള #Rear_a_Layer_Challenge പദ്ധതിക്ക് ഇന്നലെ കോട്ടയത്തു തുടക്കംകുറിച്ചു.  കോട്ടയം ജില്ലയിൽനിന്ന് ഡോ. പി.എസ്. സുധീറും ഭാര്യ ഡോ. പ്രീതി ദാമോദരനും തങ്ങളുടെ വീട്ടിലെ മുട്ടക്കോഴി വളർത്തലിന്റെ സെൽഫിയിലൂടെ അസോസിയേഷനിലെ സംസ്ഥാന കമ്മറ്റിയിലെ 5 പേരെ ചാലഞ്ച് ചെയ്ത് ഫോട്ടോ പോസ്റ്റു ചെയ്താണ് ഈ  സംരംഭം ഉൽഘാടനം ചെയ്തത്.

ഈ അഞ്ചു പേർ വൈകാതെ തന്നെ തങ്ങളുടെ വീടുകളിൽ നടത്തുന്ന കോഴിവളർത്തലിന്റെ സെൽഫി 3 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യുന്നതാണെന്ന് അസോസിയേഷൻ അറിയിച്ചു. ഇങ്ങനെ 1, 5, 25, 125, 625 എന്ന ക്രമത്തിൽ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ചാലഞ്ച് ഏറ്റെടുത്ത് ജൂൺ 5നു മുൻപ് കോഴിവളർത്തൽ ആരംഭിച്ച് ഈ സംരംഭം വിജയിപ്പിക്കണമെന്നാണ് കെജിവിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ആർ. അരുൺകുമാറിന്റെ അഭ്യർഥന.

English Summary: Rear a Layer Challenge for Poultry Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com