ADVERTISEMENT

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള ജീവനുള്ള വിദേശ മൃഗങ്ങളെ വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു. ഇന്നു (2020 ജൂൺ 16) മുതൽ ഡിസംബർ 15 വരെയുള്ള കാലയളിൽ വിദേശ ജീവികളെ കൈവശം വയ്ക്കുന്നവർ തങ്ങളുടെയും അരുമകളുടെയും വിവരങ്ങൾ വെളിപ്പെടുത്തണം എന്നാണ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. വെളിപ്പെടുത്തേണ്ടത് ഓൺലൈൻ വഴിയാണ്. ഇതിനായി http://parivesh.nic.in/ എന്ന വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റിൽ പ്രവേശിച്ച് എക്സോട്ടിക് ലൈവ് സ്പീഷിസ് (Exotic Live Species) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് റജിസ്റ്റർ ചെയ്യാം.

റജിസ്ട്രേഷനിൽ എന്തൊക്കെ

  • 2020 ഡിസംബർ 15 വരെ കൈവശമുള്ള ജീവനുള്ള വിദേശമൃഗങ്ങളെ സ്വമേധയാ വെളിപ്പെടുത്തൽ.
  • ജീവനുള്ള വിദേശമൃഗങ്ങളുടെ സ്റ്റോക്കിൽ വരുന്ന മാറ്റം റജിസ്റ്റർ ചെയ്യൽ (കൈമാറ്റം, മരണം, വാങ്ങൽ).
  • ജീവനുള്ള വിദേശമൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള എൻഒസി.
  • പിൻതലമുറയുടെ ജനനം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com