ADVERTISEMENT

റബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ മഴക്കാല പരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബര്‍ബോര്‍ഡ് കോള്‍ സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് മീനച്ചില്‍ പാലാക്കാട് റബറുൽപാദകസംഘത്തിലെ അംഗവും റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്സിലെ പരിശീലകനുമായ ബിജു ജോസഫ് 2020 ജൂണ്‍  24 (നാളെ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്‍റര്‍ നമ്പര്‍ 0481 2576622.

മഴക്കാലം തേനീച്ചകള്‍ക്ക് ക്ഷാമകാലമാണ്. ക്ഷാമകാലത്ത് അവയെ ശാസ്ത്രീയമായി പരിപാലിച്ചാല്‍ തേനീച്ചക്കോളനികള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനാകും.

റബര്‍ബോര്‍ഡ്  കോള്‍സെന്ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബര്‍ബോര്‍ഡിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.

English summary: Maintenance of Bee Colonies in the Rainy Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com