ADVERTISEMENT

കൃഷിഭൂമിയിലെ വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ കർഷകനു നൽകിയ ലൈസൻസ് റദ്ദാക്കിയ നടപടി വനംവകുപ്പ് ഉപേക്ഷിച്ചു. കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടഞ്ചേരി ഇടപ്പാട്ട് കാവുങ്കൽ ജോർജ് ജോസഫിന്റെ എംപാനൽ ലൈസൻസ് വനംവകുപ്പ് റദ്ദാക്കിയത്. എന്നാൽ, ഇതിന്റെ പേരിൽ കർഷകരുടെ പ്രതിഷേധം ശക്തമായപ്പോൾ മാപ്പു പറഞ്ഞാൽ നടപടികളിൽനിന്ന് ഒഴിവാക്കാമെന്നുള്ള നിർദേശം വന്നു. എന്നാൽ, ജോർജും മറ്റു കർഷകരും അതിന് വിസമ്മതിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് റദ്ദാക്കിയ ലൈസൻസ് യാതൊരു ഉപാധിയും കൂടാതെ ഡിഎഫ്ഒ തിരിച്ചു നൽകിയത്.

കർഷകർ അസംഘടതിർ ആണെന്നാണ് പറയപ്പെടുന്നതെങ്കിലും വന്യജീവി ആക്രമണത്തിന്റെ പേരിൽ കർഷകർക്കെതിരേ നടക്കുന്ന ചൂഷണങ്ങൾക്കെതിരേ കർഷകർ ഒറ്റക്കെട്ടായി പ്രതികരിക്കുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കാണുന്നത്. രാഷ്ട്രീയമില്ല, മതമില്ല.... കർഷകർ എന്ന വികാരം മാത്രം ഉൾക്കൊണ്ടുകൊണ്ടായിരുന്നു പ്രതിഷേധം. 

ലൈസൻസ് തിരികെ ലഭിച്ചതുമായി ബന്ധപ്പെട്ട് ജോർജ് ജോസഫ് സംസാരിക്കുന്നു

English summary: Kerala Farmers vs Forest Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com