അധ്യാപകന്റെ പുരയിടത്തിൽ പഴക്കാട് നട്ടുപിടിപ്പിച്ച് വിദ്യാർഥികൾ

HIGHLIGHTS
  • ഒരേക്കറിൽ 200ൽപ്പരം ഫലവൃക്ഷങ്ങൾ
teacher
SHARE

ഗുരുവിന്റെ ആഗ്രഹപൂർത്തീകരണത്തിന് ഗുരുവിനൊപ്പം നിന്ന് ഒരുപറ്റം ഗവേഷക വിദ്യാർഥികൾ. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഗവേഷക വിദ്യാർഥികൾ തങ്ങളുടെ അധ്യാപകനായ ഡോ. ജോസ് കെ മാനുവലിന്റെ ആഗ്രഹമായ ഫ്രൂട്ട് ഫോറസ്റ്റ് പദ്ധതി യാഥാർഥ്യമാക്കാൻ ഒപ്പം നിൽക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി മണ്ണായ്ക്കനാടുള്ള ഒരേക്കർ സ്ഥലത്ത് 200ൽപ്പരം ഫലവൃക്ഷത്തൈകൾ ഇന്ന് നട്ടുപിടിപ്പിച്ചു. പാലക്കാടുള്ള ഫ്രൂട്ട് ഫോറസ്റ്റ് കൺസൾട്ടന്റ് സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തൈകൾ നട്ടത്. ഡോ. ജോസ് കെ മാനുവലിന്റെ ഗവേഷക വിദ്യാർഥിയും സിനിമാ സംവിധായകനും അഭിനേതാവുമായ സിദ്ധാർഥ് ശിവയും ഫ്രൂട്ട് ഫോറസ്റ്റ് നിർമാണത്തിൽ പങ്കാളിയായി. 

കോവിഡ് കാലത്താണ് നമ്മൾ പ്രകൃതിയെ കൂടുതൽ സ്നേഹിച്ചുതുടങ്ങിയത്. മനസിലുണ്ടായിരുന്ന ഒരു ഫ്രൂട്ട് ഫോറസ്റ്റ് പദ്ധതി കോവിഡ് കാലത്ത് സാക്ഷാൽകരിക്കുകയാണ്. വിദ്യാർഥികളിലും പ്രകൃതിയോടുള്ള സ്നേഹം വളർത്താൻ അവരെയും ഈ പദ്ധതിയിൽ പങ്കാളികളാക്കി. കോളജിൽനിന്നു പഠിച്ചിറങ്ങിയാലും അവരുടെ ഓർമ നിലനിർത്താൻവേണ്ടികൂടിയാണ് അവരെക്കൂടി വിളിച്ചതെന്ന് ഡോ. ജോസ് കെ മാനുവൽ കർഷകശ്രീയോടു പറഞ്ഞു. 

ഫോൺ: 9446924323

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA