ഇനി വ്യാപാരികൾ കർഷകർക്കു നൽകണം ഉടൻ പണം

HIGHLIGHTS
  • ഉൽപന്നം വാങ്ങി പരമാവധി 14 ദിവസത്തിനകം പണം നൽകണം
vegetable
SHARE

കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന വ്യാപാരികൾ അതതു ദിവസം തന്നെയോ പരമാവധി 3 പ്രവൃത്തി ദിവസത്തിനകമോ പണം നൽകണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ ഉൽപന്ന വ്യാപാര വാണിജ്യ ചട്ടങ്ങളിൽ വ്യവസ്ഥ. കേന്ദ്ര സർക്കാർ അടുത്തിടെ ഓർഡിനൻസിലൂടെ പ്രാബല്യത്തിലാക്കിയ ഉൽപന്ന വ്യാപാര വാണിജ്യ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ചട്ടങ്ങൾ. 

കാർഷിക സഹകരണ സംഘമോ കർഷക ഉൽപാദക സംഘടനയോ ആണ് ഉൽപന്നം വാങ്ങുന്നതെങ്കിൽ മറിച്ചു വിൽപന നടന്നാൽ ഉടനേ കർഷകർക്കു പണം നൽകണം. അപ്പോഴും, കർഷകരിൽനിന്ന് ഉൽപന്നം വാങ്ങി പരമാവധി 14 ദിവസത്തിനകം പണം നൽകുന്നുവെന്ന് ഉറപ്പാക്കണം. 

ഉൽപന്നം വാങ്ങിയ സഹകരണം സംഘം അല്ലെങ്കിൽ ഉൽപാദക സംഘടന, മെച്ചപ്പെട്ട വില ലഭിക്കാൻ  മറിച്ചുവിൽപന വൈകിച്ചാലും പരമാവധി 21 ദിവസത്തിനകം കർഷകർക്കു പണം നൽകണം. മറിച്ചുവിൽപന വൈകിക്കുന്നതിന് കർഷകരുമായി ധാരണ ഉണ്ടാക്കണം. എന്നാൽ, വാങ്ങിയത് അസംസ്കൃത ഉൽപന്നമെങ്കിൽ, പരമാവധി 3 ദിവസത്തിനകം പണമെന്ന വ്യവസ്ഥ ബാധകമാകും. 

തർക്കപരിഹാരവും സമയബന്ധിതം

ഉൽപന്ന നിലവാരം, വില, തൂക്കം, പണമിടപാട് തുടങ്ങിയവ സംബന്ധിച്ചു കർഷകരും വ്യാപാരിയും തമ്മിൽ തർക്കമുണ്ടായാൽ 21 ദിവസത്തിനകം സബ്ഡിവിഷനൽ മജിസ്ട്രേട്ടിനു (എസ്‌ഡിഎം) പരാതി നൽകണം. എസ്‌ഡിഎം 14 ദിവസത്തിനകം അനുരഞ്ജന ബോർഡ് രൂപീകരിക്കണം. കർഷകരുടെയും വ്യാപാരിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാകും ബോർഡ്. 

30 ദിവസത്തിനകം നടപടിയുണ്ടാകണം. പരിഹരിക്കപ്പെടാത്ത തർക്കം എസ്‌ഡിഎം പരിഗണിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം. 

അപ്പീൽ ജില്ലാ കലക്ടർ പരിഗണിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം. അപ്പീൽ ഇല്ലാത്തപ്പോൾ എസ്ഡിഎം നൽകുന്നതും, അപ്പീലിൽ കലക്ടർ നൽകുന്നതുമായ ഉത്തരവ് അന്തിമമായിരിക്കുമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA