പുതിയ സ്വപ്നങ്ങൾ കാണാനുള്ള സമയമായി; കൃഷിവകുപ്പിന്റെ ഇന്റേൺഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം

HIGHLIGHTS
  • അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ ആയി
K-vasuki
SHARE

കേരളത്തിന്റെ കാർഷികമേഖലയിലേക്ക് ഏവർക്കും സ്വാഗതം ആശംസിച്ച് കൃഷി വകുപ്പ് ഡയറക്ടർ കെ. വാസുകി. കൃഷിവകുപ്പ് ഏറ്റവും പുതുതായി ആവിഷ്കരിക്കുന്ന യുവാക്കൾക്കായുള്ള ഇന്റേൺഷിപ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് കൃഷിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത കെ. വാസുകി വിവരിച്ചത്. ഇനിയുള്ള കാലത്ത് കൃഷിയാണ് എല്ലാമെന്ന് അവർ പറയുന്നു. കെ. വാസുകി പങ്കുവച്ച കുറിപ്പ് വായിക്കാം...

പ്രിയ സുഹൃത്തുക്കളെ,

സമയമായി...

പുതിയ സ്വപ്നങ്ങൾ കാണാൻ...

പുതിയ പാതകൾ കണ്ടെത്താൻ...

അതേ! ഒരു പുതു വിപ്ലവത്തിനു സമയമായി...

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ്, യുവാക്കൾക്കായി ഇന്റേൺഷിപ്പ്/വോളന്റിയർഷിപ്പ് ആരംഭിക്കുന്നു...

കാർഷിക മേഖലയെക്കുറിച്ച് പഠിക്കാനും ഗ്രൗണ്ട് ലെവലിൽ കൃഷിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് അറിയാനും നിങ്ങൾക്കൊരവസരം...

ഒരു കർഷകന്റെ പാടശേഖരത്തിൽ നിന്നാകട്ടെ ഈ പുതു വിപ്ലവത്തിന്റെ ആദ്യ ചുവടുകൾ..

ഇന്റേൺഷിപ്പ്/വോളന്റിയർഷിപ്പിനു വേണ്ടി ഈ ലിങ്കിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/RoBoxAeGC69nc337A

കേരളത്തിന്റെ കാർഷികമേഖലയിലേക്ക് നിങ്ങൾക്കു സ്വാഗതം...

കൂടുതൽ വിവരങ്ങൾക്ക്‌

agriinternskerala@gmail.com, Internshipdirectorate@gmail.com

English summary: Department of Agriculture launches Internship/volunteership Program for youth

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA